ദുബൈ: ചെക്ക്പോസ്റ്റിൽ കേടായ കാറിന് പകരം സിറിയൻ കുടുംബത്തിന് സഞ്ചരിക്കാൻ സ്വന്തം വാഹനം നൽകിയ ഇമിഗ്രേഷൻ ഒാഫീസർക്ക് സ്ഥാനക്കയറ്റത്തിന് പിന്നാലെ അവാർഡും. ദുബൈ അന്താരാഷ്ട്ര സഹിഷ്ണുത ഇൻസ്റ്റിട്യൂട്ട് ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര സഹിഷ്ണുത അവാർഡിനാണ് സലീം അബ്ദുല്ല ബിൻ നബാൻ അൽ ബദ്വാവി അർഹനായത്. ഹത്ത ചെക്േപാസ്റ്റിൽ പെരുന്നാൾ ദിവസമാണ് മാതൃകാപരമായ സേവനം നൽകി ബദ്വാവി നാടിെൻറ പ്രിയങ്കരനായത്. ഇസ്ലാമിക സംസ്കാരത്തിൽ നിന്നും രാഷ്ട്ര പിതാവ് ശൈഖ് സായിദിെൻറ പ്രചോദനത്തിൽ നിന്നുമാണ് നാം സഹിഷ്ണുതയുടെ സംസ്കാരം സ്വായത്തമാക്കിയതെന്നും അതു പാലിക്കുന്നവരെ പുരസ്കരിക്കുകയാണ് അവാർഡിെൻറ ലക്ഷ്യമെന്നും ഇൻസ്റ്റിടൂട്ട് എം.ഡി ഡോ. ഹമദ് അലി ശൈഖ് അഹ്മദ് അൽ ശൈബാനി പറഞ്ഞു. ചടങ്ങിൽ ടോളറൻസ് അവാർഡ് സെക്രട്ടറി ജനറൽ ബ്രിഗേഡിയർ ജനറൽ അഹ്മദ് ഖൽഫാൻ അൽ മൻസൂരി, ടോളറൻസ് സമ്മിറ്റ് ജനറൽ കോ ഒാർഡിനേറ്റർ ഖലീഫ മുഹമ്മദ് അൽ സുവൈദി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.