ഇന്ത്യന്‍ എംബസിയുടെ ആദരം ലഭിച്ച അബൂദബിയിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍
അബൂദബി: സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ എംബസി പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു.
അബൂദബി കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡൻറ് അസീസ് കളിയാടന്‍, അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ ട്രഷറര്‍ ബി.സി. അബൂബക്കര്‍, അബൂദബി മാടായി പഞ്ചായത്ത് കെ.എം.സി.സി ട്രഷറര്‍ കെ.സി. ഷക്കീബ് എന്നിവര്‍ക്കാണ് എംബസിയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അംബാസഡര്‍ സഞ്ജയ് സുധീറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മലപ്പുറം തിരുന്നാവായ സ്വദേശിയായ അസീസ് കളിയാടന്‍ കഴിഞ്ഞ 30 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നു.
അബൂദബി സലാം സ്ട്രീറ്റില്‍ സ്വന്തമായി ബിസിനസ് നടത്തിവരുകയാണ്. തിരുന്നാവായയിലെ പരേതരായ കാളിയാടന്‍ മൊയ്തീന്‍-ആയിഷ ദമ്പതികളുടെ മകനാണ്. 29 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ബി.സി. അബൂബക്കര്‍ കണ്ണൂര്‍ മാടായി മൊട്ടമ്പ്രം സ്വദേശിയാണ്. സ്വകാര്യ സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായി പ്രവര്‍ത്തിച്ചുവരുകയാണ്. പരേതനായ ഖാലിദിെൻറയും സൈനബയുടെയും മകനാണ്. 22 വര്‍ഷമായി പ്രവാസിയായ കെ.സി. ഷക്കീബ് കണ്ണൂര്‍ പുതിയങ്ങാടി സ്വദേശിയാണ്. സ്വകാര്യ സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായി ജോലി ചെയ്യുന്ന ഷക്കീബ് പരേതനായ എ.കെ. ഹംസ ഹാജിയുടെയും കെ.സി. ഖദീജയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.