സുമിന്‍ ജോയിയുടെ ‘എല്ക്കാനയുടെ ഹന്ന’ എന്ന കഥാസമാഹാരം താഹ മാടായി, ഷാബു കിളിത്തട്ടിലിന് നല്കി
പ്രകാശനം ചെയ്യുന്നു
ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സുമിന്‍ ജോയിയുടെ രണ്ടാമത്തെ പുസ്തകമായ ‘എല്ക്കാനയുടെ ഹന്ന’ എന്ന കഥാസമാഹാരം സാഹിത്യകാരനും ഡോക്യുമെന്ററി സംവിധായകനുമായ താഹ മാടായി റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിലിന് നല്കി പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ അജിത്ത് വള്ളോലി പുസ്തകം പരിചയപ്പെടുത്തി.
എഴുത്തുകാരനും മലയാളം അധ്യാപകനുമായ കെ. രഘുനന്ദനന് അവതാരകനായി. ഫിറോസ് അബ്ദുല്ല, സ്മിത പ്രമോദ്, ശൈലന് എന്നിവര്‍ ആശംസ നേര്‍ന്നു. സുഭാഷ് ജോസഫ്, സന്ദീപ് കെ. വള്ളിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു. പ്രവാസി സുമിൻ ജോയ് ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ 14 കഥകളടങ്ങിയ സമാഹാരമായ ‘എല്ക്കാനയുടെ ഹന്ന’ പ്രസിദ്ധീകരിച്ചത് ഒലീവ് പബ്ലിക്കേഷനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.