അജ്മാന്‍ : പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് വേണ്ടി പുതുതായി നിലവില്‍ വന്ന ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകളിൽ ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനമൊരുക്കി ഫെഡറൽ വൈദ്യുതി,ജല അതോറിറ്റി(ഫെവ). രണ്ടു മാസത്തേക്കാണ് ഫെവ ഈ സൗജന്യ സംവിധാനം ഒരുക്കിയിട്ടുള്ളത്. വടക്കന്‍ എമിറേറ്റുകളിലെ ഫെവ ഓഫീസുകളില്‍ 11 എണ്ണവും പൊതുനിരത്തുകളില്‍ 50 എണ്ണവുമടക്കം മൊത്തം 61 പുതിയ സ്റ്റേഷനുകളാണ് കഴിഞ്ഞ ദിവസം പുതുതായി ആരംഭിച്ചത്.
ഊര്‍ജ്ജ കാര്യക്ഷമത വര്‍ധിപ്പിക്കാനും വാഹനങ്ങള്‍ പുറം തള്ളുന്ന കാര്‍ബണിെൻറ അളവ് കുറക്കുന്നതിനും ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകളൾ സഹായകമായിരിക്കുമെന്ന് ഫെവ ആക്ടിങ് ഡയറക്ടർ അദ്നാന്‍ നസീബ് സാലം പറഞ്ഞു. ഗ്രീൻ പാർകിംഗ് എന്ന കമ്പനിയുമായി സഹകരിച്ചാണ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട മാളുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, സർക്കാർ വകുപ്പുകൾ, ഏതാനും സ്വകാര്യ കമ്പനിൾ എന്നിവിടങ്ങളിലും ഇവ സ്ഥാപിക്കും. അതിവേഗ ചാർജിങ് സ്റ്റേഷനുകൾ ഹൈവേകളിലും പെട്രോൾ സ്റ്റേഷനുകളിലും രാജ്യത്തുടനീളം സ്ഥാപിക്കും.
ഇടത്തരം സ്റ്റേഷനുകളിൽ സാധാരണ ചാർജ് ചെയ്യാന്‍ ഒന്നര മണിക്കൂര്‍ എടുക്കുമ്പോള്‍ അതിവേഗ സ്റ്റേഷനുകളില്‍ കാര്‍ പൂർണമായും ചാർജ് ചെയ്യാൻ 15 മിനിറ്റ് മാത്രം മതി. അതേസമയം കാര്‍ വീടുകളില്‍ ചാര്‍ജ് ചെയ്യാന്‍ 12 മണിക്കൂറെടുക്കും. കാര്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്‌താല്‍ 250 കിലോമീറ്റര്‍ യാത്ര ചെയ്യാനാകും. ഇതിനു ഒമ്പത് ദിർഹമാണ് ചെലവ് വരിക. എല്ലാ െവ ഓഫീസുകളിലും ഇടത്തരം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും പരിപാടിയുണ്ട്.
ഫെവ ഉപഭോക്താക്കൾക്ക് പിന്നീട് അവരുടെ അക്കൗണ്ടുകളിലൂടെയോ അല്ലാത്തവര്‍ക്ക് മറ്റു അക്കൗണ്ടുകളിലൂടെ പണമടയ്ക്കാം. പ്രീ-പെയ്ഡ് റീചാർജബിൾ കാർഡുകൾ വഴി പണമടക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.