അബൂദബി: സുസ്ഥിരമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 2024ല്‍ അബൂദബിയിൽ ആരംഭിച്ച ഹരിത ബസുകൾ ഇതുവരെ ഓടിയത് 13 ലക്ഷം കിലോമീറ്ററുകൾ. പരിസ്ഥിതിക്ക് ഒര തരത്തിലമുള്ള കോട്ടവും ഏൽപ്പിക്കാതെയായിരുന്നു ഹരിത ബസുകൾ സർവിസ് നടത്തിയതെന്ന് അബൂദബി സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി) അറിയിച്ചു. ഗതാഗത രംഗത്ത് പരിസ്ഥിതി സൗഹൃദപരമായ ശുദ്ധ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിനെ ശക്തിപ്പെടുത്തുകയും കുറഞ്ഞ മലിനീകരണമുള്ള പൊതുഗതാഗത സംവിധാനത്തിലേക്കുള്ള ത്വരിതഗതിയിലുള്ള പരിവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്നതുമാണ് ഈ നേട്ടം.
ഹൈഡ്രജനിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്നതാണ് അബൂദബിയിലെ ഹരിത ബസ്സുകള്‍. 10 ലക്ഷം പരിസ്ഥിതി സൗഹൃദ കിലോമീറ്ററുകള്‍ ഹരിത ബസ്സുകള്‍ പിന്നിട്ടു എന്നത് നിര്‍ണായക നാഴിക കല്ലാണെന്നും സുസ്ഥിര ഗതാഗതത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുള്ള അബൂദബിയുടെ പ്രതിബദ്ധതയാണ് ഇതു പ്രതിഫലിപ്പിക്കുന്നതെന്നും സംയോജിത ഗതാഗതകേന്ദ്രം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫ്‌ലി പറഞ്ഞു. സുസ്ഥിരത ശ്രമങ്ങളുടെ ഭാഗമായി ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംഘടിപ്പിച്ച ലോക പൊതുഗതാഗത ദിനാഘോഷ വേളയില്‍, ഐ.ടി.സി ജീവനക്കാര്‍ക്കായി ‘പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ടു വര്‍ക്ക്’ എന്ന പേരിൽ പുതിയ സംരംഭം പ്രഖ്യാപിച്ചിരുന്നു.
തൊഴിലിടങ്ങളിലേക്ക് എത്താന്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്താന്‍ ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതാണ് പദ്ധതി. ഇതിലൂടെ ഗതാഗതത്തിരക്ക് ഒഴിവാക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സുസ്ഥിര ഗതാഗത രീതികളെ പ്രോല്‍സാഹിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. യു.എ.ഇയുടെ നെസ്റ്റ് സീറോ 2050 കാഴ്ചപ്പാടുകളോട് ചേർന്നു നിൽക്കുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.