ഷാര്‍ജ: ഇന്ത്യയിലെ പാർലമെൻറ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ഷാർജയിൽ നടക്കാറുള്ള ചർച്ചകൾക്ക് ഇടക്കിടെ അന്താരാഷ്ട്ര പങ്കാളിത്തം കിട്ടാറുണ്ട്. പല രാജ്യക്കാർ എത്തു ന്ന സ്ഥാപനങ്ങളിലാണ് ഇത് സാധാരണമാകുന്നത്. യു.എ.ഇയിൽ വന്ന് പോയതോടെ മോദിയും രാ ഹുലുമൊക്കെ വിദേശികൾക്കും പരിചിതരാണ്. ഇക്കാരണംകൊണ്ടുതന്നെ ഇവരിൽ ആര് ജയിക്കു മെന്നത് അറിയാൻ ദേശഭേദമെന്യേ യു.എ.ഇ നിവാസികൾക്ക് താൽപര്യവുമുണ്ട്. ഷാര്‍ജയിലെ റ ോളക്ക് സമീപത്തുള്ള അല്‍ മുസല്ല പാര്ക്കിന് സമീപമാണ് മലയാളികളുടെ അല്‍ സാദ ടൂര്‍സ്. കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ പാര്‍ലമെൻറ് മണ്ഡലങ്ങളിലുള്ളവരാണ് ഇവിടെയുള്ളവരെല്ലാം.
ഇരുന്നുറോളം രാജ്യങ്ങളില്‍ നിന്നുള്ളവരുമായി ഇടപഴുകുന്നവരാണ് പ്രവാസി മലയാളികള്‍. എന്നാല്‍ ഭക്ഷണം കഴിച്ചതിെൻറ പേരിലും വസ്ത്രം അണിഞ്ഞതിെൻറ പേരിലും മനുഷ്യരെ കൊന്നൊടുക്കുന്ന നിലവിലെ ഇന്ത്യന്‍ കഥ പറഞ്ഞ് വിദേശിയരുടെ അവഹേളത്തിന് ഇന്ത്യക്കാര്‍ ഇരകളാവുന്നുവെന്നാണ് ഇവരുടെ അഭിപ്രായം. ട്രാവല്സില് എത്തിയ ഫിലിപ്പിനോ യുവാവും ഇത് ശരിവക്കുന്നു.
ഇന്ത്യ ഉയര്‍ത്തി പിടിച്ചിരുന്നു ജനാധിപത്യം തിരിച്ച് കൊണ്ടു വരണമെന്നാണ് ഈ വിദേശ യുവാവും ആഗ്രഹിക്കുന്നത്. കൊല്ലം കാരാളികോണം സ്വദേശി നൗഷാദ് സാമൂഹ്യ പ്രവര്ത്തകന് കൂടിയാണ്. വോട്ടവകാശം പോലുള്ള ജനാധിപത്യ സംവിധാനങ്ങള്‍ വിലക്കിയും മൃതദേഹം കൊണ്ടുപോകാന്‍ കണക്കുപറഞ്ഞുള്ള ഇന്ത്യന്‍ അവഹേളനത്തിന് പുറമെയാണ് മറ്റ് അപമാനങ്ങൾ നേരിടേണ്ടി വരുന്നതെന്ന് അദ്ദേഹം പറയുന്നു. ഇറാനിലൊക്കെ പോയാല്‍ താങ്കള്‍ ഹിന്ദുസ്ഥാനിയാണോയെന്നുള്ള ആദരവ് നിറഞ്ഞ ചോദ്യം ലോകത്തിന്‍െറ മൊത്തം കോണില്‍ നിന്നു ഉണ്ടാകാണം. അതിന് ജനാധിപത്യത്തെ കശാപ്പുചെയ്യാത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരണം.
കോഴിക്കോട് നാദാപുരം സ്വദേശി റംഷീദ് കെലോത്ത് ആഗ്രഹിക്കുന്നത് മൂന്നാം മുന്നണിയുടെ ഭരണമാണ്. ബി.ജെ.പിക്കോ, കോണ്‍ഗ്രസിനോ ഈ തെരഞ്ഞെടുപ്പില്‍ മൂന്‍തൂക്കം ലഭിക്കാന്‍ പോകുന്നില്ല. പ്രവാസികള്‍ക്ക് ഗുണം ലഭിക്കാന്‍ പുതിയൊരു മുന്നണി തന്നെ അധികാരത്തില്‍ വരണം. യു.പി.എ ഭരണക്കാലത്ത് കേരളത്തില്‍ നിന്ന് പ്രവാസി കാര്യമന്ത്രി ഉണ്ടായിട്ടും എന്ത് പ്രയോജനമാണ് പ്രവാസികള്‍ക്ക് ലഭിച്ചത്. ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് ചൂടാകലായിരുന്നു മന്ത്രിയുടെ ജോലി. നിലവിലെ സര്‍ക്കാർ, വിദേശത്ത് രണ്ടര കോടി പ്രവാസികളുണ്ടെന്ന കാര്യം തന്നെ അറിഞ്ഞിട്ടില്ല.
അപ്പോള്‍ പിന്നെ സ്വപ്നം മൂന്നാം മുന്നണി തന്നെ. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഷംസുദ്ദീന് ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്ന സര്‍ക്കാറാണ്. ഇന്ത്യയുടെ ജനാധിപത്യത്തെ സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസിനല്ലാതെ വേറെ ആര്‍ക്കും സാധിക്കില്ല. നിലവിലെ അവഹേളനങ്ങളെല്ലാം രാഹുല്‍ വരുന്നതോടെ മാറും. കണ്ണൂര്‍ സ്വദേശി ഫൈസലിന് ചോദിക്കാനുള്ളത് എന്ത് ഉപകാരമാണ് പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ചെയ്ത് തന്നത് എന്നാണ്. ഇലക്ഷന് വരുന്നു, പ്രവാസികളെ പിഴിയുന്നു. പ്രളയം വരുന്നു വീണ്ടും പിഴിയുന്നു. പിഴിഞ്ഞ് പിഴിഞ്ഞ് ചാണ്ടിയാകുമ്പോള്‍ വലിച്ചെറിയുന്നു. ഇതിന് മാത്രം എന്ത് തെറ്റാണ് പ്രവാസി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.