ഷാര്‍ജ: സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ കൊയ്ത്തുപെരുന്നാള്‍ വിപുലമായി കൊണ്ടാടി. ഇതിടനുബന്ധിച്ച് നടത്തിയ പൊതുയോഗം എസ്.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാദര്‍ അജി കെ ചാക്കോ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. ജോണ്‍ കെ ജേക്കബ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ വൈ. എ. റഹിം ,ഇടവക ഭാരവാഹികളായ ട്രസ്റ്റീ ഷാജി തോമസ്,സെക്രട്ടറി റജി പാപ്പച്ചന്‍, സഭ മാനേജിങ് കമ്മിറ്റി അംഗം പി.ജി.മാത്യു, അജിത്കുമാര്‍ ടി.പി., ദല്‍ഹി ഭദ്രാസന കൗണ്‍സില്‍ അംഗം കെ.ജി. നൈനാന്‍, കണ്‍വീനര്‍ റോണി തോമസ് എന്നിവര്‍ സംസാരിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി പി.ജി.സോമന്‍ സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.രാവിലെ വിശുദ്ധ കുര്‍ബാനക്കു ശേഷം ആരംഭിച്ച കൊയ്ത്തു പെരുന്നാളിന് ഇടവക അംഗങ്ങള്‍ പാകം ചെയ്ത വൈവിധ്യമാര്‍ന്ന ഭക്ഷണം, ഗൃഹോപകരണങ്ങള്‍ എന്നിവ ലഭിക്കുന്ന സ്റ്റാളുകളും, ഗാനമേളയും ചെണ്ടമേളവും കൊഴുപ്പേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.