ദുബൈ: ഈദുല്‍ ഫിത്വര്‍ ആഘോഷം ലോകത്തിന് പകര്‍ന്നുനല്‍കുന്നത് സഹിഷ്ണുതയുടെയും സ്നേഹത്തിെൻറയും ക്ഷമയുടെയും സന്ദേശമാണെന്ന് പ്രമുഖ പണ്ഡിതനും അല്‍മനാര്‍ ഇസ്‌ലാമിക് സെൻറര്‍ ഡയറക്ടറുമായ മൗലവി അബ്ദുസലാം മോങ്ങം പ്രസ്ത ാവിച്ചു. ദുബൈ മതകാര്യവകുപ്പിെൻറ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെൻററില്‍ നടന്ന ഈദ്ഗാഹിന് നേത ൃത്വം നല്‍കി പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വര്‍ണ്ണ-വര്‍ഗ്ഗ-ഭാഷ- ദേശങ്ങള്‍ക്കതീതമായി മനുഷ്യരെ മുഴുവന്‍ ഒന്നായി കാണാനും സഹിഷ്ണുതയോടെയും സഹവര്‍ത്തിത്വത്തോടെയും വര്‍ത്തിക്കാനും വിശ്വാസിയെ ഇസ്ലാം ഉദ്ബോധിപ്പിക്കുന്നു.
തീവ്രവാദവും ഭീകരവാദവും ഇസ്ലാമിെൻറ അടിസ്ഥാനദര്‍ശനങ്ങള്‍ക്കുതന്നെ എതിരാണ്. ആക്രമണങ്ങളും സ്ഫോടനങ്ങളും നടത്തുന്നവര്‍ പൂര്‍ണ്ണമായും ഇസ്ലാമിെൻറ വൃത്തത്തിനുപുറത്താണ്. മുസ്‌ലിം നാമധാരികൾ നടത്തുന്ന അക്രമങ്ങളുടേയും സ്ഫോടനങ്ങളുടേയും പിന്നിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമം നടത്തേണ്ടതാണ്.
ഐക്യത്തിന്‍റെ മഹത്തായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് മക്കയിൽ നടന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തിെൻറ പശ്ചാത്തലത്തില്‍ അദ്ദേഹം വിശദീകരിച്ചു. ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികള്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള കരുത്തും സഹിഷ്ണുതയും സ്നേഹവും ക്ഷമയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള പരിശീലനവും നേടിയെടുത്തിട്ടുണ്ട്. ആഘോഷം ലളിതമായിരിക്കണമെന്നും പാവങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ് ഗാഹില്‍ പങ്കെടുക്കുകയും സ്‌നേഹാശംസകള്‍ കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.