ദുബൈ: മുസ്ലിംലോകം അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങള്‍ അതിജയിക്കാനുള്ള കരുത്താണ് ഈദുല്‍ അദ്ഹ നല്‍കുന്നതെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി പ്രസ്താവിച്ചു. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെൻററിെൻറ കീഴില്‍ അല്‍ഖൂസ് അല്‍മനാര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്കാരത്തിനു നേതൃത്വം നല്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാടും വീടും ഭരണാധികാരികളും എതിരായിട്ടും സത്യപാതയില്‍ ഉറച്ച് നിന്ന ഇബ്രാഹീം നബിസഹനത്തിെൻറയും വിവേകത്തിെൻറയും ഉജ്ജ്വല മാതൃകയാണ്. ആഗോളതലത്തില്‍ മുസ്ലിംലോകം അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രതീക്ഷകൈവിടാതെ ആ പ്രവാചകെൻറ ഓര്‍മകളാണ് മനസില്‍ നിറയേണ്ടത്.
തീവ്രവലതുപക്ഷ രാഷ്ട്രീയത്തിെൻറ വിദ്വേഷ പ്രചാരണവും അത് ഏറ്റെടുത്ത അവിവേകികളായ ആള്‍കൂട്ടവുമാണ് മുസ്ലിം സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്നത്. സയണിസ്റ്റ് - സാമ്രാജ്യത്വ ശക്തികള്‍ മുസ്ലിം ലോകം വെട്ടിമുറിക്കാനുള്ള കരുക്കള്‍ നീക്കുകയാണ്. ഫലസ്തീന് ജനതയെ ഭയപ്പെടുത്തി മസ്ജിദുല്‍ അഖ്സയെ കീഴ്പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.
യൂറോപ്പിലും ഇന്ത്യയിലുമെല്ലാം വംശീയ വാദികള്‍ നിറഞ്ഞാടുകയാണ്. ഭക്ഷണം, വിശ്വാസം, ചിന്ത എന്നീ സ്വാതന്ത്ര്യങ്ങള്‍ക്കെതിരെ ആള്‍കൂട്ട ആക്രമണം നടക്കുകയാണ്. ആള്കൂട്ടങ്ങളും ചാവേര്‍ സംഘങ്ങളും നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ല. വിയോജിപ്പുകള്‍ നിലനിര്‍ത്തികൊണ്ട് തന്നെ മനുഷ്യ സൗഹാര്‍ദ്ദത്തിനും സമാധാന പൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനും തയ്യാറാവണം. വര്‍ഗീയവാദികളും മതതീവ്രവാദികളും അസഹിഷ്ണുത വിതക്കുകയാണ്. ആഗോള തലത്തില്‍ ഭീകര സംഘങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്.
സാമ്രാജ്യത്വ ശക്തികള്‍ ഈ ഭീകര സംഘങ്ങളെ പുതിയ പേരുകളില്‍ കെട്ടിയിറക്കുന്നത് കരുതിയിരിക്കണം. മതപ്രബോധനം മനുഷ്യര്‍ക്കിടയില്‍ ഐക്യവും സ്നേഹവും നിലനിര്‍ത്തികൊണ്ടായിരിക്കണം. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ കരുതിയിരിക്കണണെന്ന് മജീദ് സ്വലാഹി ഉദ്ബോധിച്ചു.മ്യാന്മാറിലെ മുസ്ലിം ന്യൂനപക്ഷത്തിനെതിരെയുള്ള അക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം മൗനം വെടിയണം.
ഇസ്ലാമിെൻറ പ്രായോഗിക പാഠങ്ങള്‍ നിരാകരിക്കുന്നവര്‍ ഇസ്ലാം വിരുദ്ധ ശക്തികള്‍ക്ക് പിന്‍ബലം നല്‍കുകയാണ്. ഇസ്ലാമിക പ്രബോധനം കുറ്റകൃത്യമായി കണ്ട് ഭീകരമുദ്രയടിക്കുന്നത് ജനാധിപത്യരാജ്യത്തിന് ചേര്‍ന്നതല്ല. ഇഷ്ടമുള്ള മതം സ്വീകരിച്ചതിെൻറ പേരില്‍ ഹാദിയ എന്ന പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യം തടഞ്ഞ് കൂട്ടുകാരികളുടെ സമ്പര്‍ക്കം പോലും ഇല്ലാതാക്കുന്ന കിരാത നടപടിയില്‍ മതനിരപേക്ഷ സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.