ഈ​ദ്, ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​രാ​വ് മേ​യ്​ അ​ഞ്ചി​ന്​

അ​ബൂ​ദ​ബി: സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ അ​ബൂ​ദ​ബി യൂ​ത്ത് ഫോ​റം ന​ട​ത്തു​ന്ന ഈ​ദ്, ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​രാ​വ് മേ​യ് അ​ഞ്ച് ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന്. അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​യു​ടെ ബ്രോ​ഷ​ർ സാ​ഹി​ത്യ​കാ​രി ഡോ. ​ധ​ന​ല​ക്ഷ്മി, ഗാ​യ​ക​ൻ കെ.​ജി. മാ​ർ​ക്കോ​സ്, കെ.​എ​സ്. ര​ഹ്​​ന എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള​സ​ഭാം​ഗം സ​ലിം ചി​റ​ക്ക​ൽ, ഗ്ലോ​ബ​ൽ വി​ങ്സ് എം.​ഡി മ​ജീ​ദ് തൈ​പ്പ​റ​മ്പി​ൽ, ഫ്ര​ണ്ട്‌​ലൈ​ൻ എം.​ഡി മു​ജീ​ബ് വ​ട്ട​ക്കു​ളം, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ജാ​ഫ​ർ റ​ബീ​ഹ്‌, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ മു​ഹ​മ്മ​ദ്‌ മം​ഗ​ലാ​ട്, ഷ​ബീ​ർ എ​ട​വ​ണ്ണ​പ്പാ​റ, ജി​മ്മി പ​ണ്ട​നാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഷോ​യി​ൽ യൂ​സ​ഫ് ക​രേ​ക്കാ​ട്, മ​നാ​ഫ് അ​ലി, കാ​വ്യ നാ​രാ​യ​ൺ, അ​നീ​ന മി​ർ​സ, സ​മ​ദ് ത​ളി​പ്പ​റ​മ്പ്, മ​ൻ​സൂ​ർ മാ​ടാ​യി തു​ട​ങ്ങി​യ പ്ര​മു​ഖ ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കും. അ​ബൂ​ദ​ബി​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​ൻ​സും പ്രോ​ഗ്രാ​മി​ൽ ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Tags:    
News Summary - Eid, Easter and Vishu Aghosharavu on May 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.