ബലി പെരുന്നാൾ; ഷാർജയിൽ ഇന്‍റർസിറ്റി ബസുകളുടെ എണ്ണം കൂട്ടി

ഷാർജ: ബലി പെരുന്നാൾ അവധി ദിനങ്ങളിൽ എമിറേറ്റിൽ അനുഭവപ്പെടാൻ സാധ്യതയുള്ള യാത്ര തിരക്കിനെ നേരിടാൻ സമഗ്രമായ ഗതാഗത ക്രമീകരണങ്ങൾ പ്രഖ്യാപിച്ച്​ ഷാർജ റോഡ്​ ഗതാഗത അതോറിറ്റി (എസ്​.ആർ.ടി.എ). അവധി ദിനങ്ങളിലുടനീളം താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും കാര്യക്ഷമവും സൗകര്യപ്രദവുമായ ബസ്​ ഗതാഗത സേവനങ്ങൾ ഉറപ്പുവരുത്തുകയാണ്​ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഷാർജയിൽ നിന്ന്​ മറ്റ്​ എമിറേറ്റുകളിലേക്കുള്ള ഇന്‍റർസിറ്റി ബസുകളുടെ എണ്ണം കൂട്ടി.​ അവധി ദിനങ്ങളിൽ 155 ബസുകൾ ഉപയോഗിച്ച്​ 9760 ഇന്‍റർസിറ്റി സർവിസുകളാണ്​ ആസൂത്രണം ചെയ്യുന്നതെന്ന്​ എസ്​.ആർ.ടി.എ അറിയിച്ചു.

അഞ്ച്​ മിനിറ്റ്​ ഇടവേളകളിൽ ബസുകൾ സർവിസ്​ നടത്താനാണ്​ പദ്ധതി. കൂടാതെ ദുബൈക്കും ഷാർജക്കും ഇടയിൽ ദിവസം മുഴുവൻ ജലഗതാഗത സർവിസുകളും നടത്തും. ഷാർജയിൽ നിന്ന്​ ദുബൈയിലേക്കുള്ള ആദ്യ ഫെറി സർവിസ്​ ഉച്ചക്ക്​ രണ്ട്​ മണിക്ക്​ ആരംഭിക്കും. കൂടാതെ, വൈകിട്ട്​ നാലിനും ആറിനും ഒമ്പതിനും ദുബൈയിലേക്ക്​ ഫെറി സർവിസുണ്ടാകും. തിരിച്ച്​ ദുബൈയിൽ നിന്ന്​ ഷാർജയിലേക്ക്​ വൈകിട്ട്​ മൂന്നിനാണ്​ ആദ്യ സർവിസ്​. ശേഷം വൈകിട്ട്​ അഞ്ചിനും എട്ടിനും രാത്രി 10നും സർവിസ്​ നടത്തും. എമിറേറ്റിനകത്ത്​ 104 ബസുകൾ 12 റൂട്ടുകളിലായി പ്രതിദിനം 1,144 ട്രിപ്പുകൾ നടത്തുമെന്നും എസ്​.ആർ.ടി.എ വ്യക്​തമാക്കി. ആകെ 527 ബസ്​ സ്​റ്റോപ്പുകളാണ്​ എമിറേറ്റിലുള്ളത്​. ഇവിടങ്ങളിൽ നി​ന്നെല്ലാം കൃത്യമായ ഇടവേളകളിൽ ബസ്​ സർവിസ്​ ഉണ്ടാകും. അതേസമയം, ബലി പെരുന്നാൾ അവധി ദിനങ്ങളിൽ സൂഖ്​ അൽ ഹറജിലേക്കുള്ള റൂട്ട്​ 22ൽ ബസ്​ സർവിസ്​ താൽകാലികമായി റദ്ദാക്കിയിട്ടുണ്ട്​. 

Tags:    
News Summary - Eid al-Adha: Number of intercity buses increased in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-24 06:28 GMT