അബൂദബി: അബൂദബിയില്‍നിന്ന് ബംഗളുരുവിലെ കെമ്പഗൗഡ വിമാനത്താവളത്തിലേക്ക് പറന്ന ജെറ്റ് എയര്‍വേസ് വിമാനത്തിന്‍െറ സീറ്റിനടിയില്‍നിന്ന് 1.65 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. കൊടക് സ്വദേശിയായ അബ്ദുല്‍ റഊഫില്‍ (50) നിന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്‍റലിജന്‍സ് (ഡി.ആര്‍.ഐ) സ്വര്‍ണം പിടികൂടിയത്. പശ്ചിമേഷ്യയിക്കേ് പതിവായി യാത്ര ചെയ്യുന്നയാളാണ് അബ്ദുല്‍ റഊഫെന്നും സ്വര്‍ണക്കടത്ത് നടത്തുന്ന വന്‍ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെമ്പഗൗഡ വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടക്കുന്നതിന് തൊട്ടുടനെയാണ് പ്രതി പിടിയിലായത്. വിമാനത്തില്‍ സ്വര്‍ണം കടത്താനുള്ള ശ്രമത്തില്‍ മറ്റു പലരും പങ്കാളികളാണെന്ന് കരുതുന്നു. ബാഗേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് സീറ്റിനടിയില്‍ സ്വര്‍ണമിരിക്കുന്നത് കണ്ടത്തെിയത്.
ഒക്ടോബര്‍ 17ന് ഡല്‍ഹിയിലും ചെന്നൈയിലും ഡി.ആര്‍.ഐ സ്വര്‍ണവേട്ട നടത്തിയിരുന്നു. ചെന്നൈയില്‍ അബൂദബിയില്‍നിന്നത്തെിയ യാത്രക്കാരന്‍ വിമാനത്താവളത്തിലെ ജീവനക്കാരന് സ്വര്‍ണമടങ്ങിയ ബാഗ് കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്.
35 ലക്ഷം മൂല്യമുള്ള സ്വര്‍ണം കടത്താനായിരുന്നു ഇവര്‍ ശ്രമിച്ചിരുന്നത്. സംഭവത്തില്‍ സംശയത്തിലുള്ള മറ്റൊരു ജീവനക്കാരന്‍ നിരീക്ഷണത്തിലാണ്. 6.44 കോടി രൂപ വിലയുള്ള 20.64 കിലോ സ്വര്‍ണമാണ് ഓള്‍ഡ് ഡല്‍ഹിയിലെ കടയില്‍നിന്ന് ഡി.ആര്‍.ഐ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.