ഭൂകമ്പം; മയ്യിത്ത്​ നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്‍റിന്‍റെ ആഹ്വാനം

ദുബൈ: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത്​ നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ ആഹ്വാനം. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്​ ശേഷമായിരിക്കും മയ്യിത്ത്​ നമസ്കാരം.

ഇരു രാജ്യങ്ങളിലെയും ദുരിത ബാധിതരെ സഹായിക്കാൻ 100 ദശലക്ഷം ഡോളർ സഹായം പ്രസിഡന്‍റ്​ പ്രഖ്യാപിച്ചിരുന്നു. ‘ഗാലന്‍റ്​ നൈറ്റ് ടു’ എന്ന പേരിൽ പ്രതിരോധ മന്ത്രാലയം രക്ഷാ ദൗത്യവും നടത്തുന്നുണ്ട്​. ഫീൽഡ്​ ആശു​പത്രികളും സ്ഥാപിച്ചു.

Tags:    
News Summary - Earthquake UAE President's call to pray for dead body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.