Posted On
date_range Updated On
date_range ഇ സിഗററ്റ് വലിച്ചാൽ 2000 ദിർഹം പിഴ
ദുബൈ: ഷോപ്പിങ് മാളുകളിൽ ഇലക്ട്രോണിക് സിഗററ്റ് വലിക്കുന്നവർക്ക് 2000 ദിർഹം പിഴ. യു.എ.ഇ ഫെഡറൽ നിയമ പ്രകാരം ഇത്തരം സിഗററ്റുകൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും നിരോധിതമാണ്. അവയുടെ ഉപയോഗവും പൊതു സ്ഥലങ്ങളിൽ അനുവദനീയമല്ലെന്ന് പൊതുജനാരോഗ്യ^സുരക്ഷാ വിഭാഗം ഡയറക്ടർ റിദാ സൽമാൻ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമാണ് തീരുമാനം.തെറ്റ് ആവർത്തിക്കുന്ന പക്ഷം സുരക്ഷാ ജീവനക്കാർക്ക് പൊലീസിനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.