ദുബൈ: ദുബൈയിലെ രണ്ടാമത്തെ സ്മാർട്ട് പൊലീസ് സ്റ്റേഷൻ ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. ലേ മീറിലാണ് പുതിയ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സിറ്റി വാക്കിലായിരുന്നു ഇത്തരത്തിലുള്ള ആദ്യ സ്റ്റേഷൻ തുറന്നത്.
ലോകത്തെ തന്നെ ആദ്യ സ്മാർട്ട് പൊലീസ് സ്റ്റേഷനാണ് ഇത്. കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും മനുഷ്യ പാരസ്പര്യമില്ലാതെ തന്നെ ഇൗ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ആറ് ഭാഷകളിൽ സേവനം ലഭ്യമാണ്. സ്റ്റേഷെൻറ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക് നൽകുന്ന സ്മാർട്ട് സേവനങ്ങളും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ ആൽ മറി ശൈഖ് ഹംദാന്‍ വിശദീകരിച്ചുനൽകി. പ്രധാനപ്പെട്ട ഇൗ സംരംഭത്തിൽ ശൈഖ് ഹംദാൻ സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.