വീട്ടിലെത്തി ഡയാലിസിസ് നൽകുന്ന സേവനങ്ങളുടെ ഉദ്ഘാടനം എൻ.എം.സി സി.ഇ.ഒ മൈക്ക്ള്‍ ഡേവിസ് നിര്‍വഹിക്കുന്നു

ഇനി വീട്ടിലെത്തി ഡയാലിസിസ് ചെയ്യും

ദുബൈ: വീട്ടിലെത്തി ഡയാലിസിസ് ചെയ്യാനുള്ള സംവിധാനവുമായി ദുബൈ. അമേരികെയറും എൻ.എം.സി പ്രൊവിറ്റയും ചേർന്നാണ് വൃക്കതകരാറുള്ള രോഗികൾക്കായി ഈ സേവനം ഒരുക്കുന്നത്. ഡോക്ടര്‍മാരും തെറപ്പിസ്റ്റുകളും നഴ്‌സുമാരുമടങ്ങിയ സംഘമാണ് വീടുകളിലെത്തുന്നത്. രോഗികൾക്ക് വീട്ടിലെ മറ്റ് ജോലിയിൽ മുഴുകുന്നതിനൊപ്പം ഡയാലിസിസും നടക്കും. സാധാരണ നാല് മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിക്കുന്നതിന് പകരം വീട്ടിൽതന്നെ ഈ സമയം ചെലവിടാമെന്ന് എൻ.എം.സി സി.ഇ.ഒ മൈക്ക്ള്‍ ഡേവിസ് പറഞ്ഞു. രോഗികളുടെ ജീവിതനിലവാരം വര്‍ധിപ്പിക്കാന്‍ ഈ സേവനങ്ങളിലൂടെ സാധ്യമാകുമെന്ന് എൻ.എം.സി പ്രൊവിറ്റ ജനറല്‍ മാനേജര്‍ സ്റ്റാന്‍ലി റോഡ്രിഗ്‌സ് പറഞ്ഞു. ആശുപത്രി, യാത്ര ചെലവുകൾ താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞനിരക്കിലാണ് ഇന്‍ഹോം സര്‍വിസ് നൽകുന്നതെന്ന് എൻ.എം.സി ഹെല്‍ത്ത് കെയര്‍ ഓപറേഷന്‍സ് പ്രസിഡന്‍റ് ക്ലാന്‍സി പോ വ്യക്തമാക്കി.


Tags:    
News Summary - Dubai with home dialysis facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.