ദുബൈ പ്രിയദർശിനിയുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണ ചടങ്ങ്
ദുബൈ: കലാ, കായിക, സാമൂഹിക, സാംസ്കാരിക സംഘടനയായ ദുബൈ പ്രിയദർശിനിയുടെ നേതൃത്വത്തിൽ കുന്നംകുളം മുൻ എം.എൽ.എയും മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റും യു.ഡി.എഫ് തൃശൂർ ജില്ല കമ്മിറ്റി ചെയർമാനുമായ വി.ടി. ചന്ദ്രമോഹനും ഖത്തറിലെ വ്യവസായിയും ഗാനരചയിതാവും ഖത്തർ ഇൻകാസ് നേതാവുമായ പി. കുഞ്ഞബ്ദുല്ല ചാലപുറത്തിനും സ്വീകരണം നൽകി. ചടങ്ങിൽ പ്രസിഡന്റ് സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ടീം ലീഡർ പവിത്രൻ, ബാബു പീതാംബരൻ, ഉദയ വർമ, ടൈറ്റസ് പുല്ലുരാൻ, ചന്ദ്രൻ മുല്ലപ്പള്ളി, അനീസ് മുഹമ്മദ്, ഹാരിസ്, ബിനിഷ്, ഫഹദ്, ഷജേഷ്, സുലൈമാൻ കറുത്താക്ക, ടി.പി. അഷ്റഫ്, ബി.എ. നാസർ, താഹിർ, ബൈജു സുലൈമാൻ, ഫാത്തിമ അനീസ്, റൂസവീന ഹാരിസ്, സിമി ഫഹദ് എന്നിവർ നേതൃത്വം നൽകി. മധു നായർ സ്വാഗതവും ശ്രീജിത്ത് പത്തനംതിട്ട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.