സമ്മാന തട്ടിപ്പ്​: 11 അംഗ ഏഷ്യൻ സംഘം അറസ്​റ്റിൽ

അബൂദബി: യു.എ.ഇയിൽ വിവിധ പ്രദേശങ്ങളിലുള്ളവരെ ഫോണിൽ സമ്മാന അറിയിപ്പ്​ നൽകി പണം തട്ടിയെടുക്കുന്ന ഏഷ്യൻ വംശജരായ 11 പേരെ അബൂദബി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. രാജ്യത്തെ സ്വദേശികളെയും വിദേശികളെയും അജ്ഞാതരായ ആളുകൾ  ഫോണിൽ വിളിച്ച്​ തട്ടിപ്പ്​ നടത്തുന്നതായി ഹിലി പൊലീസ്​ സ്​റ്റേഷനിൽ വിവരം ലഭിച്ചിരുന്നതായി അൽ​െഎൻ പൊലീസ്​ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്​ടർ കേണൽ മുബാറക്​ സൈഫ്​ ആൽ സബൂസി പറഞ്ഞു. 

ദുബൈ പൊലീസി​​​െൻറ സഹായത്തോടെയാണ്​ പ്രതികളെ അറസ്​റ്റ്​ ചെയ്​തത്​. സമ്മാനം ലഭിച്ചിട്ടുണ്ടെന്ന്​ അറിയിച്ച്​ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ ചോർത്തുന്ന രീതിയാണ്​ ഇവർ അവലംബിച്ചിരുന്നത്​.​ക്രെഡിറ്റ്​ കാർഡുകൾ, ബാങ്ക്​ രശീതികൾ, ചെക്ക്​ ബുക്കുകൾ, സിം കാർഡുകൾ, പണം തുടങ്ങിയവ പ്രതികളിൽനിന്ന്​ പിടിച്ചെടുത്തു. ഇവരെ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറി.

Tags:    
News Summary - dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.