ദുബൈ: മാലിന്യ നിർമാർജനത്തിന് ദുബൈയിലെ ഇൻവെസ്റ്റ്മെൻറ് ഏരിയകളിൽ ഏർപ്പെടുത്തിയ പുതിയ ഫീസ് അടുത്തമാസം 17 മുതൽ നിലവിൽവരും. ഇതോടനുബന്ധിച്ച് ഇൗ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ചുമത്തുന്ന ഫീസ് ഘടനയെക്കുറിച്ച് ബോധവൽക്കരണ ശിൽപശാലകൾ നടത്താൻ ദുബൈ നഗരസഭ തീരുമാനിച്ചു. റിയൽ എസ്റ്റേറ്റ് െഡവലപ്പർമാർക്ക് വേണ്ടിയാണ് ബോധവൽക്കരണം നടത്തുന്നത്.
2017 ൽ ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ പുറപ്പെടുവിച്ച 58 ാം നമ്പർ ഡിക്രിയുടെ അടിസ്ഥാനത്തിലാണ് ഫീസ് ഏർപ്പെടുത്തിയത്. ദുബൈയിലെ 71 റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പ്രതിനിധികൾ പെങ്കടുക്കുമെന്ന് നഗരസഭയുടെ മാലിന്യ നിർമാർജന വിഭാഗം ഡയറക്ടർ അബ്ദുൽ ബജീദ് സൈഫി പറഞ്ഞു. മാലിന്യം നീക്കുന്നതിന് നൽകേണ്ട ഫീസും ഇതിൽ വീഴ്ച വരുത്തിയാൽ അടക്കേണ്ട പിഴയും എന്ന വിഷയമായിരിക്കും ഇതിൽ അവതരിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ മാലിന്യ നിർമാർജനം പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷത്തെക്കുറിച്ചുള്ള പ്രബന്ധവും അവതരിപ്പിക്കപ്പെടും.
ഡിക്രി മുന്നോട്ടുവെക്കുന്ന ഒാരോ പ്രശ്നങ്ങളിലും ഉൗന്നിയുള്ള ചർച്ചയും ഇതോടൊപ്പം നടക്കും. വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ, ഫാക്ടറികൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ തരംതിരിക്കുന്നതിനെക്കുറിച്ചും ചർച്ച നടക്കും. മിക്ക വ്യവസായസ്ഥാപനങ്ങളും സ്വന്തമായി മാലിന്യ നിർമാർജന സംവിധാനങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നും ഡിക്രി നടപ്പാക്കുേമ്പാൾ കൂടുതൽ സ്ഥാപനങ്ങൾ ഇൗ മാർഗം പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.