ദുബൈയിൽ അശ്വ​േമധം ഇന്ന്:  േജതാവിന്​ ഒരു കോടി ഡോളർ സമ്മാനം

ദുബൈ: ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മൽസരത്തിന്​ ദുബെയിൽ ഇന്ന്​ തുടക്കം കുറിക്കും. മാർച്ചിലെ അവസാന ശനിയാഴ്​ചയാണ്​ ദുബൈ ലോകകപ്പ്​ കുതി​േയാട്ടം നടത്താറ്​. അന്ന്​ ദുബൈ മെയ്​ദാനിലെ ട്രാക്കിൽ ലോകത്തിലെ ഏറ്റവും മികച്ച പന്തയക്കുതിരകളെ കാണാം. അമേരിക്ക, ഇംഗ്ലണ്ട്,​ അയർലണ്ട്​ തുടങ്ങി കുതിരക്കമ്പക്കാരുള്ളയിടങ്ങളിൽ നിന്നൊക്കെ ദിവസങ്ങൾക്ക്​ മു​േമ്പ കുതിരകൾ ദുബൈയിൽ എത്തിക്കഴിഞ്ഞു. കേവലം കുതിരയോട്ടം മാത്രമല്ല ആട്ടവും പാട്ടും വിനോദവുമെല്ലാം ചേർന്ന്​ കാർണിവലി​​​െൻറ ചേലിലാണ്​ കരുത്തി​​​െൻറ ആഘോഷം കൊണ്ടാടാറ്​. ലോകോത്തര കുതിരകൾക്കൊപ്പം ലോകോത്തര കുതിര പരിശീലകരും ജോക്കികളും ഇവിടെത്തും. മുപ്പത്​ ദശലക്ഷം ഡോളറി​​​െൻറ സമ്മാനങ്ങളാണ്​ ഇവരെ കാത്തിരിക്കുന്നത്​.

വൈകിട്ട്​ 3.45 ന്​ തുടങ്ങുന്ന മൽസരങ്ങൾ അരമണിക്കൂർ ഇടവേളയിൽ നടന്നുകൊണ്ടേയിരിക്കും. ഒമ്പത്​ മൽസരങ്ങൾ ആകെയുണ്ട്​. എറ്റവും ആകർഷകമായ ദുബൈ വേൾഡ്​ കപ്പിനായുള്ള മൽസരം രാത്രി 8.50 നാണ്​. ഇതോടെ ഇൗ വർഷത്തെ മൽസരം അവസാനിക്കും. സൗദി രാജകുടുംബാംഗത്തി​​​െൻറ ഉടമസ്​ഥതയിലുള്ള അറോഗേറ്റ്​ എന്ന കുതിരയാണ്​ കഴിഞ്ഞ വർഷം ജേതാവായത്​.  യു.എ.ഇ. വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂമി​​​െൻറ അശ്വസേനയായ​ ഗോഡോൾഫിൻസ്​ ഇക്കുറിയും കരുത്തറിയിക്കാൻ ഒരുങ്ങി നിൽക്കുന്നുണ്ട്​. ലോകത്തെ ഏത്​ കുതിരപ്പന്തയത്തിലും ഇതിലെ അംഗങ്ങളെ നേരിടാതെ ആർക്കും കിരീടം ചൂടാനാവില്ല.

ദുബൈ വേൾഡ്​ കപ്പിൽ ഇൗ സംഘത്തിലെ ഇരുപത്​ കുതിരകളാണ്​ കുതിക്കാനൊരുങ്ങി നിൽക്കുന്നത്​. യൂറോപ്പിൽ പരിശീലിപ്പിക്കുന്ന ഇൗ കുതിരകളെ കൊണ്ടുപോകാൻ എമിറേറ്റ്​സിന്​ പ്രത്യേക വിമാനം പോലുമുണ്ട്​. ഇവക്കൊപ്പം ജി.സി.സിയിലെ വിവിധ രാജകുടുംബങ്ങളുടെ കുതിരകളും ദുബൈയിലെത്തിയിട്ടുണ്ട്​. 40 ദിർഹമാണ്​ ഏറ്റവും കുറഞ്ഞ ടിക്കറ്റ്​ നിരക്ക്​. സാധാരണക്കാർക്ക്​ പൊതുസ്​ഥലങ്ങളിലിരുന്ന്​ മൽസരം കാണാനാണ്​ ഇൗ നിരക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​. പ്രത്യേക ഇരിപ്പിടങ്ങളിലിരുന്ന്​ മൽസരം കാണണമെങ്കിൽ 350 ദിർഹം മുതൽ മുകളിലോട്ടാണ്​ ടിക്കറ്റ്​ നിരക്ക്​.

Tags:    
News Summary - dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.