ദുബൈ കനാലിന് കുറുകെ പുതിയ പാലം അല്‍ഖൈല്‍- ഡി.​െഎ.എഫ്​.സി സ്ട്രീറ്റിലേക്കാണ് പാലം

ദുബൈ: നഗരത്തില്‍ ദുബൈ വാട്ടര്‍ കനാലിന് കുറുകെ നിര്‍മിച്ച പുതിയ പാലം ഇന്ന്​ ഗതാഗതത്തിന് തുറന്നു കൊടുക്കും. അല്‍ഖൈല്‍ റോഡിനെ ഫിനാന്‍ഷ്യല്‍ സ​​െൻറര്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം.  കനാലിന് കുറുകെ ഓരോ ദിശയിലേക്കും രണ്ട് ലൈനുകള്‍ വീതമുള്ള വണ്‍വേ പാലമാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതിറിറ്റി (ആർ.ടി.എ) നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1,270 മീറ്റര്‍ നീളമുള്ളപാലത്തിന് 15 മീറ്റര്‍ വീതിയുണ്ട്.

റാസല്‍ഖൂര്‍-അല്‍ഖൈല്‍ റോഡിലെ ഇൻറര്‍സെക്ഷനില്‍ നിന്ന് ആരംഭിക്കുന്ന പാലം ഫിനാന്‍ഷ്യല്‍ സ​​െൻറര്‍ഭാഗത്തേക്കുള്ള ഗതാഗതം എളുപ്പമാക്കുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ ആല്‍ തായര്‍ പറഞ്ഞു. ഈമേഖലയില്‍ നിലവിലുള്ള റോഡ് രണ്ട് ലൈനുകള്‍ കൂടി ചേര്‍ത്ത് വികസിപ്പിക്കും. ദുബൈ അല്‍ഐല്‍ റോഡില്‍ നിന്ന് അല്‍ഖൈല്‍ റോഡ് വഴി ഫിനാന്‍ഷ്യല്‍ സ​​െൻറര്‍ റോഡിലേക്ക് ഗതാഗതം എളുപ്പമാനാണിത്. 

ഒപ്പം ദുബൈ മാളിലെ പാര്‍ക്കിങ് ടെര്‍മിനിലേക്ക് ഇവിടെ നിന്ന് പ്രവേശനം സാധ്യമാക്കുന്ന പദ്ധതിയും പുരോഗമിക്കുന്നുണ്ട്. മണിക്കൂറില്‍ 4500 വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള ശേഷി റോഡിന് കൈവരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

Tags:    
News Summary - dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.