സ്മാ​ര്‍ട്ട് ആ​പ്പു​ക​ള്‍ വ​ഴി മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് അ​ജ്മാ​ന്‍ ടാ​ക്സി

അ​ജ്മാ​ന്‍: സ്മാ​ര്‍ട്ട് ആ​പ്പു​ക​ള്‍ വ​ഴി ക​ഴി​ഞ്ഞ വ​ര്‍ഷം മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് അ​ജ്മാ​ന്‍ ടാ​ക്സി. 2025ൽ ​അ​ജ്മാ​ൻ ടാ​ക്സി ബു​ക്കി​ങ്ങു​ക​ളു​ടെ എ​ണ്ണം 14 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. ക​രീം, യൂ​ബ​ർ, യാം​ഗോ എ​ന്നീ ഡി​ജി​റ്റ​ല്‍ ആ​പ്പു​ക​ള്‍ ടാ​ക്സി ബു​ക്കി​ങ്ങി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി അ​ജ്മാ​ന്‍ ടാ​ക്സി വി​ല​യി​രു​ത്തി.

ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും കോ​ൾ സെ​ന്റ​ർ സേ​വ​ന​ങ്ങ​ളും വ​ഴി​യാ​ണ്​ 14 ല​ക്ഷ​ത്തി​ല​ധി​കം ടാ​ക്സി അ​ഭ്യ​ർ​ഥ​ന​ക​ളു​ണ്ടാ​യ​ത്. സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി​യാ​ണ് ബു​ക്കി​ങ്ങു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ന​ട​ത്തി​യ​ത്. അ​തോ​റി​റ്റി​യു​ടെ ബു​ക്കി​ങ്​ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ സെ​ന്റ​ർ 60,925 ബു​ക്കി​ങ്ങു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു.

അ​ജ്മാ​നി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യെ ന​വീ​ക​രി​ക്കു​ന്ന​തി​നും സ്മാ​ർ​ട്ട് മൊ​ബി​ലി​റ്റി സൊ​ല്യൂ​ഷ​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ വി​ജ​യ​ത്തെ വ​ള​ർ​ച്ച പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ളു​പ്പ​ത്തി​ൽ ആ​ക്‌​സ​സ് ചെ​യ്യാ​വു​ന്ന ഒ​ന്നി​ല​ധി​കം ബു​ക്കി​ങ്​ ചാ​ന​ലു​ക​ൾ ന​ൽ​കു​ന്ന​ത് സേ​വ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​തോ​റി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ങ്കേ​തി​ക പു​രോ​ഗ​തി​ക്കും വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​നു​സ​രി​ച്ച്​ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും സേ​വ​ന വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് തു​ട​രു​മെ​ന്നും യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള സ്മാ​ർ​ട്ട്, അ​ഡ്വാ​ൻ​സ്ഡ് ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള മു​ൻ​നി​ര മോ​ഡ​ലെ​ന്ന നി​ല​യി​ൽ അ​ജ്മാ​ന്റെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​തോ​റി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Ajman Taxi achieves great success through smart apps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.