ഡോ. മുഹമ്മദ് കാസിമിന്റെ ആത്മകഥ ‘ആതുര ജീവിത സാഫല്യം’ ലുലു ഗ്രൂപ് ചെയർമാൻ
എം.എ. യൂസുഫലി പ്രകാശനം ചെയ്യുന്നു
ദുബൈ: ഗൾഫിലെ ആരോഗ്യ സേവന രംഗത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കുന്ന പാലിയത്താഴത്ത് ഡോ. മുഹമ്മദ് കാസിമിന്റെ ആത്മകഥ ‘ആതുര ജീവിത സാഫല്യം’ ദുബൈയിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പ്രകാശനം ചെയ്തു. ഗൾഫാർ മുഹമ്മദലിയും ഡോ. ആസാദ് മൂപ്പനും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. പ്രഭാഷകനും ഗ്രന്ഥകാരനുമായ ബഷീർ തിക്കോടി തയാറാക്കിയ കൃതി, ഡോ. മുഹമ്മദ് കാസിമിന്റെ വൈദ്യസേവന ജീവിതവും സാമൂഹിക ഇടപെടലുകളും വിശദമാക്കുന്നതാണ്. ഫാദിൽ സമീർ കാസിം പ്രാർഥന നടത്തി. ഡോ. തസ്നീം കാസിം അതിഥികളെ പരിചയപ്പെടുത്തി.
തുടർന്ന് ബഷീർ തിക്കോടി പുസ്തകപരിചയം നടത്തി. ദുബൈ മുനിസിപ്പാലിറ്റിയിലെ ഡയറക്ടർ ജുമ ഖലീഫ, അഡ്വ. അബ്ദുൽ ഹമീദ് അൽ ജാസ്മി, പി.ബി. നവാസ് ഖാൻ, ബാദുഷ പാലിയത്താഴത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം നടന്നത്. ദുബൈയിലെ മാരിയോട്ട് മറീനയിൽ നടന്ന പരിപാടിയിൽ വാണിജ്യ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ഗൾഫാർ മുഹമ്മദലി, ഡോ. ആസാദ് മൂപ്പൻ, ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, വി.ഒ. സെബാസ്റ്റ്യൻ, ഡോ. ടി. അഹമ്മദ്, എം.ആർ. മുഹമ്മദ്കുഞ്ഞി, ഡോ. സണ്ണി കുര്യൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. മുഹമ്മദ് കാസിം മറുപടി പ്രസംഗം നടത്തി. സമീർ കാസിം സ്വാഗതവും ഡോ.ഇജാസ് ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.