‘സ​സ്റ്റെ​യി​ന​ബി​ൾ ബി​സി​ന​സ് ഓ​ഫ് ദ ​ഇ​യ​ർ’ പു​ര​സ്‌​കാ​രം ഹോ​ട്ട്​​പാ​ക്ക്​ ഗ്രൂ​പ് സി.​ഇ.​ഒ​യും

മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ അ​ബ്ദു​ൽ ജ​ബ്ബാ​ർ സ്വീ​ക​രി​ക്കു​ന്നു

ഹോ​ട്ട്​​പാ​ക്കി​ന്​ ‘സ​സ്റ്റെ​യി​ന​ബി​ൾ ബി​സി​ന​സ് ഓ​ഫ് ദ ​ഇ​യ​ർ’ പു​ര​സ്‌​കാ​രം

ദു​ബൈ: പ​രി​സ്ഥി​തി സൗ​ഹൃ​ദ പാ​ക്കേ​ജി​ങ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​ഗോ​ള നി​ർ​മാ​താ​ക്ക​ളാ​യ ഹോ​ട്ട്പാ​ക്കി​ന് ‘സ​സ്റ്റെ​യി​ന​ബി​ൾ ബി​സി​ന​സ് ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്‌​കാ​രം. മി​ഡി​ൽ ഈ​സ്റ്റി​ലെ പ​രി​സ്ഥി​തി സു​സ്ഥി​ര​ത​ 2040 പു​ര​സ്കാ​ര​ങ്ങ​ളി​ൽ എ​ഫ്‌.​എം.​സി.​ജി മേ​ഖ​ല​യി​ലാ​ണ്​ അം​ഗീ​കാ​രം.

യു.​എ​ന്നി​ന്‍റെ പ​രി​സ്ഥി​തി, സാ​മൂ​ഹി​ക, ഭ​ര​ണ ല​ക്ഷ്യ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​ണ്​ പു​ര​സ്കാ​രം. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​ക്കാ​നും രാ​ജ്യ​ത്തി​ന്‍റെ നെ​റ്റ്-​സീ​റോ ല​ക്ഷ്യ​ങ്ങ​ളു​മാ​യി യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും ഹോ​ട്ട്പാ​ക്ക് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് അം​ഗീ​കാ​ര​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് ഹോ​ട്ട്പാ​ക്ക് ഗ്രൂ​പ്പ് സി.​ഇ.​ഒ​യും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ അ​ബ്ദു​ൽ ജ​ബ്ബാ​ർ പ​റ​ഞ്ഞു.

ഹോ​ട്ട്പാ​ക്കി​ൽ പ​രി​സ്ഥി​തി സു​സ്ഥി​ര​ത ഒ​രു വേ​റി​ട്ട പ​ദ്ധ​തി അ​ല്ല. ഡി​സൈ​ൻ ഘ​ട്ടം മു​ത​ൽ നി​ർ​മാ​ണ, വി​ത​ര​ണ ഘ​ട്ട​ങ്ങ​ൾ വ​രെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​രി​സ്ഥി​തി സു​സ്ഥി​ര ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ഹോ​ട്ട്പാ​ക്കി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ 97 ശ​ത​മാ​ന​വും പു​ന​രു​ൽ​പാ​ദ​നം ചെ​യ്യാ​വു​ന്ന​തോ, കാ​ർ​ബ​ൺ നി​ർ​വ്യാ​പ​നം പ​ര​മാ​വ​ധി കു​റ​ച്ചു​ പ​രി​സ്ഥി​തി​ക്കു കോ​ട്ടം ത​ട്ടാ​ത്ത ത​ര​ത്തി​ൽ ന​ശി​പ്പി​ക്കാ​വു​ന്ന​തു​മാ​ണ്. അ​ടു​ത്തി​ടെ, പ​രി​സ്ഥി​തി-​സാ​മൂ​ഹി​ക-​ഭ​ര​ണ ന​ട​ത്തി​പ്പി​ൽ ലോ​ക​ത്തെ മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ടം​നേ​ടി ഇ​ക്കോ​വാ​ദി​സ് സ്വ​ർ​ണ മെ​ഡ​ലും ഹോ​ട്ട്​​പാ​ക്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 

Tags:    
News Summary - Hotpack wins ‘Sustainable Business of the Year’ award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.