‘മ​ന്ന മെ​സ്​’ സം​രം​ഭ​ക​ർ വ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ

സം​സാ​രി​ക്കു​ന്നു

ത​മി​ഴ് പാ​ര​മ്പ​ര്യ രു​ചി​യു​മാ​യി ‘മ​ന്ന മെ​സ്’ ദു​ബൈ​യി​ലും

ദു​ബൈ: ത​മി​ഴ്നാ​ട്ടി​ലെ വ​ള​രെ പ്ര​ശ​സ്ത​മാ​യ ‘മ​ന്ന മെ​സി’​ന്​ ദു​ബൈ ഖി​സൈ​സി​ൽ തു​ട​ക്ക​മാ​യി. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം ച​ർ​ച്ച​യാ​യ സം​രം​ഭ​ത്തി​ന്​ നി​ല​വി​ൽ ത​മി​ഴ്നാ​ട്ടി​ൽ അ​ഞ്ച് ശാ​ഖ​ക​ളാ​ണു​ള്ള​ത്.

സ്ഥാ​പ​ന​ത്തി​ന്‍റെ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര അ​ര​ങ്ങേ​റ്റ​മാ​ണ്​ ദു​ബൈ​യി​ലേ​ത്​. വാ​ഴ​യി​ല​യി​ൽ വി​ള​മ്പു​ന്ന പ​ര​മ്പ​രാ​ഗ​ത ത​മി​ഴ് ഭ​ക്ഷ​ണ​മാ​ണ് മ​ന്ന മെ​സി​ന്റെ പ്ര​ത്യേ​ക​ത​യാ​യി വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ‘അ​സൈ​വ​ത്തി​ൽ ആ​രോ​ഗ്യം’ എ​ന്ന ആ​ശ​യ​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ നോ​ൺ​വെ​ജ്​ ഭ​ക്ഷ​ണ​മാ​ണ്​ മ​ന്ന മെ​സി​നെ ആ​ക​ർ​ഷ​ണീ​യ​മാ​ക്കു​ന്ന​ത്.

കൃ​ത്രി​മ നി​റ​ങ്ങ​ളും റെ​ഡി മ​സാ​ല​ക​ളും ഒ​ഴി​വാ​ക്കി, പ്രാ​ദേ​ശി​ക ചേ​രു​വ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത്. ലാ​ൻ​ഡ്മാ​ർ​ക്ക് സെ​ന​ത്ത് ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സം​രം​ഭം ദു​ബൈ​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്​ പാ​ര​മ്പ​ര്യ രു​ചി​ക​ളെ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ ഭ​ക്ഷ്യ​പ്രേ​മി​ക​ൾ​ക്ക്​ വി​ള​മ്പാ​നാ​ണ്​ സം​രം​ഭ​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര അ​ര​ങ്ങേ​റ്റ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ‘മ​ന്ന മെ​സ്’ സ്ഥാ​പ​ക​ൻ ജ​യ​രാ​ജ്​ ദു​ബൈ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ദു​ബൈ​യി​ൽ മ​ന്ന മെ​സ് തു​റ​ക്കു​ന്ന​തോ​ടെ, ത​മി​ഴ്നാ​ടി​ന്റെ വീ​ട്ടു​രു​ചി​യും ആ​രോ​ഗ്യ​ക​ര​മാ​യ നോ​ൺ-​വെ​ജ് ആ​ശ​യ​വും ഇ​നി ഗ​ൾ​ഫി​ലെ ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കും അ​നു​ഭ​വി​ക്കാ​മെ​ന്ന്​ ലാ​ൻ​ഡ്മാ​ർ​ക്ക് സെ​ന​ത്ത് ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ദീ​ൻ സാ​ദി​ഖ്​ പ​റ​ഞ്ഞു.

Tags:    
News Summary - 'Manna Mess' with Tamil traditional taste in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.