അ​ബ്ദു​ല്ല ഹാ​ജി

ആ​ദ്യ​കാ​ല പ്ര​വാ​സി അ​ബ്ദു​ല്ല ഹാ​ജി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി

അ​ബൂ​ദ​ബി: 1970ക​ളു​ടെ തു​ട​ക്ക​ത്തി​ല്‍ അ​ബൂ​ദ​ബി​യി​ലെ​ത്തി ബി​സി​ന​സ് രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​രു​ന്ന മ​ല​പ്പു​റം തി​രൂ​ര്‍ പു​റ​ത്തൂ​ര്‍ കാ​വി​ല​ക്കാ​ട് കൈ​പ്പാ​ട​ത്തു​വീ​ട്ടി​ല്‍ അ​ബ്ദു​ല്ല ഹാ​ജി (ബാ​വ ഹാ​ജി - 84) നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. മൂ​ന്നു​വ​ര്‍ഷ​ത്തോ​ള​മാ​യി നാ​ട്ടി​ല്‍ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

അ​ബ്ദു​ല്ല ഹ​സ​ന്‍ ട്രേ​ഡി​ങ്, റോ​യ​ല്‍ സി​റ്റി മാ​ര്‍ക്ക​റ്റ്, ക്രൗ​ണ്‍ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍, വോ​ക്കേ​ഴ്‌​സ് ഓ​ട്ടോ ഗാ​രേ​ജ്, ശം​സ് അ​ല്‍ ഐ​ന്‍ വെ​ജി​റ്റ​ബി​ള്‍, റാ​ഡി​ക്‌​സ് ടെ​ക്‌​നോ​ള​ജി തു​ട​ങ്ങി​യ​വ ബാ​വ ഹാ​ജി​യു​ടെ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളാ​യി​രു​ന്നു. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ദ്ദേ​ഹം ന​ട​ത്തി​വ​ന്നി​രു​ന്നു. ഭാ​ര്യ: ഫാ​ത്വി​മ (കു​ഞ്ഞു​മോ​ള്‍). മ​ക്ക​ള്‍: അ​ഫ്‌​സ​ല്‍, അ​ഫ്‌​സ​ത്ത്, അ​ഫ്‌​സി​ല, സ​ക്കീ​ന. എ​ട​ക്ക​നാ​ട് പ​ള്ളി ഖ​ബ​ര്‍സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കി.

News Summary - expatriate Abdullah Haji becomes a resident of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.