ദുബൈ: വടകര എൻ.ആർ.ഐ കുടുംബം സംഘടിപ്പിക്കുന്ന കടത്തനാട് സാഹിത്യോത്സവം ഞായറാഴ്ച 3.30ന് ദുബൈ സ്പോർട്സ് ബേ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ എം.എൻ കാരശ്ശേരി മുഖ്യാതിഥിയാകും. ‘കാരശ്ശേരി മാഷും കുട്ടികളും’ എന്ന പരിപാടിയിൽ ഷാബു കിളിത്തട്ടിൽ മോഡറേറ്ററാകും. പ്രഥമ കടത്തനാട് മാധവിയമ്മ കവിതാ പുരസ്കാരം കെ. ഗോപിനാഥന് സമർപ്പിക്കും.
തുടർന്ന് ‘കടൽ കടന്ന കേരളം’ എന്ന വിഷയത്തിൽ എം.എൻ കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തും. പ്രവാസി ഓർമക്കുറിപ്പ് മത്സരത്തിൽ വിജയികളായ ഫാത്തിമ ദോഫാർ, രമേഷ് പെരുമ്പിലാവ്, അനസ് മാള എന്നിവർക്ക് പുരസ്കാര സമർപ്പണവും ‘ഓർമത്തുരുത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടക്കും. എം.എൻ കാരശ്ശേരി പുസ്തകം പ്രകാശനം ചെയ്യും. സുലൈമാൻ മതിലകം ഏറ്റുവാങ്ങും. ബഷീർ തിക്കോടി പുസ്തക പരിചയം നടത്തുമെന്നും ഭാരവാഹികളായ ഇക്ബാൽ ചെക്യാട്, രമൽ നാരായണൻ, മുഹമ്മദ് ഏറാമല എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.