നസീർ രാമന്തളി, ഫാത്തിമ ഷമീം
Posted On
date_range Updated On
date_range കെ.എം.സി.സി സർഗോത്സവം: നസീർ കലാപ്രതിഭ, ഫാത്തിമ ഷമീം കലാതിലകം
ദുബൈ: ദുബൈ കെ.എം.സി.സി സർഗോത്സവത്തിൽ വ്യക്തിഗത മത്സരങ്ങളിൽ കൂടുതൽ പോയന്റ് നേടി നസീർ രാമന്തളി കലാപ്രതിഭയായും ഫാത്തിമ ഷമീം കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. ചിത്ര രചന, പെയിന്റിങ്, കാർട്ടൂൺ ഉപന്യാസം തുടങ്ങിയ വ്യക്തിഗത മത്സരങ്ങളിൽ ശ്രദ്ധേയമായ വിജയം നേടിയാണ് കണ്ണൂർ ജില്ലക്ക് വേണ്ടി മത്സരിച്ച നസീർ രാമന്തളി കലാപ്രതിഭ പട്ടം നേടിയത്.
രചനാ മത്സരങ്ങളിലും സ്റ്റേജ് മത്സരങ്ങളിലും മികച്ച വിജയം നേടിയാണ് ഫാത്തിമ ഷമീം കലാതിലകത്തിന് അർഹയായത്. വനിതകൾക്കായി പ്രത്യേകം മത്സരങ്ങൾ ഏർപ്പെടുത്തിയിരുന്നു സർഗോത്സവത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.