ദുബൈ: സംസ്കാരത്തിെൻറയും സഞ്ചാരത്തിെൻറയും വിനിയമ സാധ്യതകൾ തുറന്നിടുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിനായി (എ.ടി.എം) ദുബൈ ഒരുങ്ങി. ഏപ്രിൽ 24 മുതൽ27 വരെ വേൾഡ് ട്രേഡ് െസൻററിൽ നടക്കുന്ന വ്യാപാര മേളയുടെ 24ാം അധ്യായത്തിൽ 2600 സ്ഥാപനങ്ങളും കമ്പനികളുമാണ് അണി നിരക്കുക. മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ സഞ്ചാര വിപണിയായ എ.ടി.എമ്മിൽ 150 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെത്തും. 65 രാജ്യങ്ങളുടെ പ്രത്യേക പവലിയനുകളുമുണ്ടാവും. പരമ്പരാഗത വരുമാന മാർഗങ്ങളിൽ നിന്നു മാറി ഗൾഫ് രാജ്യങ്ങൾ വിനോദ സഞ്ചാരത്തിന് കൂടുതൽ പ്രാമുഖ്യം നൽകുന്ന ഘട്ടത്തിലാണ് ഇൗ വർഷത്തെ എ.ടി.എമ്മിന് വേദിയൊരുങ്ങുന്നതെന്ന് സീനിയർ ഡയറക്ടർ സിമോൺ പ്രസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എക്സ്പോ 2020ന് മുന്നോടിയായി ലോക സഞ്ചാരികൾക്കായി കൂടുതൽ സുഗമമായ യാത്രാ സൗകര്യങ്ങളും ആയിരക്കണക്കിന് ഹോട്ടൽ മുറികളും ദുബൈയിൽ മാത്രം ഒരുങ്ങിയിട്ടുണ്ട്.
അമേരിക്കയിൽ യാത്രാ വിലക്കുകൾ പ്രഖ്യാപിക്കപ്പെട്ടത് ചില മേഖലകളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുറവിനിടയാക്കിയെങ്കിലും ദുബൈയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതായി എമിറേറ്റ്സ് വൈസ് പ്രസിഡൻറ് തിയോറി ആൻറിനോറി പറഞ്ഞു.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വിസാ പ്രക്രിയ കൂടുതൽ ലഘൂകരിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ദുബൈ ടൂറിസം സി.ഇ.ഒ ഇസ്സാം കാസിം അറിയിച്ചു. 2017ൽ ദുബൈയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പുതുവർഷ രാവിൽ തീപിടിത്തമുണ്ടായ ഇമ്മാർ ഗ്രൂപ്പിെൻറ അഡ്രസ് ഹോട്ടൽ ഇൗ വർഷം പ്രവർത്തനം പുനരാരംഭിക്കുമെന്ന് സി.ഇ.ഒ ഒലിവിയർ ഹർണിഷ് വ്യക്തമാക്കി. വിഷൻ ഡയറക്ടർ അൻവർ അബു മൊനാസറും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.