ദുബൈ: അന്താരാഷ്ട്ര സൈക്ലിങ് മൽസരമായ ദുബൈ ടൂറിെൻറ രണ്ടാം ഘട്ടം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് മൂന്ന് വരെയാണ് മൽസരം. ചൊവ്വാഴ്ച തുടങ്ങിയ മൽസരം ശനിയാഴ്ച അവസാനിക്കും. മൊത്തം 870 കിലോമീറ്ററാണ് സൈക്കിൾ ഒാടിക്കേണ്ടത്. ബുധനാഴ്ചത്തെ മൽസരം സ്കൈഡൈവ് ദുബൈയിൽ നിന്ന് തുടങ്ങി റാസൽഖൈമയിൽ അവസാനിക്കും. 190 കിലോമീറ്റർ ഇൗ ഘട്ടത്തിൽ താണ്ടണം.
ദുബൈ ടൂർ കടന്നുപോകുന്ന സമയം റോഡുകൾ അടക്കും. ഒാരോ പോയൻറും കടക്കാൻ 10 മിനിറ്റാണ് സമയമെടുക്കുക. ഇൗ സമയം കഴിഞ്ഞാൽ റോഡുകൾ തുറക്കും. ഉം സുഖീം സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, ദുബൈ ഡിസൈൻ ഡിസ്ട്രിക്ട്, റാസ് അൽ ഖോർ, അൽ അവീർ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിലൂടെ ഷാർജ വഴിയാണ് റാസൽ ഖൈമയിലെത്തുക.
ഇൗ സമയം ഹെസ സ്ട്രീറ്റ്, അൽ തനിയ സ്ട്രീറ്റ്, ശൈഖ് സായദ് സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ സായദ് റോഡ്, അൽ മനാമ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ റോഡ് എന്നീ ബദൽ റോഡുകൾ ഉപയോഗിക്കാം. സ്കൈഡൈവ് മുതൽ പാം ജുമൈറ വരെ നീണ്ട ഒന്നാം ഘട്ടം മൂന്ന് മണിക്കൂർ 51 മിനിറ്റ് കൊണ്ട് മറകടന്ന ഡച്ച് താരം ഡൈലൻ ഗ്രോയെൻവേഗൻ ഒന്നാം സ്ഥാനത്ത് എത്തി. ദുബൈ നഗരം ചുറ്റിയ മൽസരാർത്ഥികൾ 167 കിലോമീറ്ററാണ് സൈക്കിൾ ചവിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.