ദുബൈ: നഗരത്തിലോടുന്ന ടാക്സികളിലെല്ലാം ഇൗ വർഷം തന്നെ നിരീക്ഷണ കാമറ സ്ഥാപിക്കും. ദുബൈയിൽ 10,221 ടാക്സികളാണ് സർവീസ് നടത്തുന്നത്. ഡ്രൈവർമാരുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും ഡ്രൈവിങ് നിലവാരം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് നിരീക്ഷണ സംവിധാനം കർശനമാക്കുന്നതെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വ്യക്തമാക്കി. ഇതിനകം 6500 ടാക്സികളിൽ കാമറ സ്ഥാപിച്ചുകഴിഞ്ഞതായി ട്രാസ്പോർട് സിസ്റ്റം ഡയറക്ടർ ആദിൽ ഷക്റി പറഞ്ഞു. ഏതെങ്കിലും കോണിൽ നിന്ന് പരാതി ഉയർന്നാൽ കാമറ ഫൂേട്ടജ് പരിശോധിച്ച് സത്യാവസ്ഥ ഉറപ്പുവരുത്താനാവും. യാത്രക്കാരോട് കൂടുതൽ നല്ല രീതിയിൽ ഇടപഴകാൻ ഡ്രൈവർമാർക്ക് നിരീക്ഷണം പ്രചോദനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടാക്സി യാത്രികരുടെ സുരക്ഷക്ക് ആർ.ടി.എ എന്നും മുഖ്യപരിഗണന നൽകുന്നുണ്ടെന്നും മികച്ച സാേങ്കതിക വിദ്യകൾ വിനിയോഗിച്ച് അവരുടെ സമ്പൂർണ തൃപ്തി ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.