ദുബൈ: വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്ന േവനൽക്കാല വിൽപനയിലെ സർപ്രൈസ് അവറുകൾ വീണ്ടും. ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് (72 മണിക്കൂർ) ദുബൈയിലെ വിവിധ മാളുകളിലും ഷോപ്പിങ് സെൻററുകളിലും സർൈപ്രസ് വിൽപ്പന അരങ്ങേറും. 30 മുതൽ 75 ശതമാനം വരെ വിലക്കിഴിവ് കടകളിൽ ലഭിക്കുമെന്നാണ് വാഗ്ദാനം. വിവിധ വസ്ത്ര ബ്രാൻറുകളും ഷൂ^ചെരിപ്പ് കടകളും തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് അമ്പരപ്പിക്കുന്ന വിലക്കിഴിവ് നൽകും. ദുബൈ മാൾ, എമിറേറ്റ്സ് മാൾ, സിറ്റിസെൻറർ, ബിൻ ബത്തൂത്ത മാൾ, ഒയാസീസ് സെൻറർ, ദ ബീച്ച്, ഫെസ്റ്റിവൽ സിറ്റി, അൽ ഗുറൈർ സെൻറർ എന്നിവിടങ്ങളിലെ കടകൾ ഭൂരിഭാഗവും ഇൗ മേളയിൽ ഭാഗമാണ്. വെള്ളിയാഴ്ച മറ്റൊരു പ്രത്യേക വിലക്കിഴിവ് വിൽപനയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.