ദുബൈ: സുവർണ ജൂബിലി ആഘോഷിക്കുന്ന ദുബൈ സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ ഒമ്പതിന് നടക്കും. ഇടവകാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ ഉത്സവത്തിന്റെ ഭാഗമായി സജ്ജീകരിക്കും. നജീം അർഷാദ്, പ്രീതി വാര്യർ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, ഉല്ലാസ് പന്തളം നയിക്കുന്ന ചിരിയരങ്ങ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും അരങ്ങേറും.
പരിപാടിയുടെ ലോഗോ പ്രകാശനം വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം നിർവ്വഹിച്ചു. സഹ വികാരി ഫാദര്‍ സജു തോമസ്, ഇടവക ട്രസ്റ്റി ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു വർഗീസ്, ജനറൽ കൺവീനർ ജീൻ ജോഷ്വ എന്നിവർ സംബന്ധിച്ചു. കൊയ്ത്തുത്സവ വിജയത്തിനായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം , സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റി ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു വർഗീസ്, ജൂബിലി കൺവീനർമാരായ പി.കെ.ചാക്കോ, ജോസ് ജോൺ, കൊയ്ത്തുത്സവം ജനറൽ കൺവീനർ ജീൻ ജോഷ്വ , ജോയിൻറ് ജനറൽ കൺവീനർ ബിജു ജോർജ്, എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.