ദുബൈയിൽ  പൊലീസുകാരില്ലാത്ത  പൊലീസ് സ്​റ്റേഷൻ

ദുബൈ: ദുബൈ നഗരത്തില്‍ പൊലീസുകാരില്ലാത്ത പൊലീസ് സ്​റ്റേഷന്‍ വ്യാപകമാക്കുന്നു.  കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട ഈ ആശയം വിജയകരമായതിനാലാണ്​ ദുബൈ സര്‍ക്കാര്‍ ഇീ തീരുമാനമെടുത്തത്​. സാങ്കേതികവിദ്യകൾ ഉപയോഗിച്ച്​ ചെയ്യാവുന്ന ജോലികള്‍ ഉപകരണങ്ങള്‍ക്ക് വിട്ടുകൊടുത്ത് പൊലീസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ക്രിയാത്മകമായ മേഖലയിലേക്ക് മാറ്റാണ് ആലോചന.

സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകളിൽ പൊലീസ് ഉദ്യോഗസ്ഥരുണ്ടാകില്ല. എന്നാല്‍, പൊലീസില്‍ നിന്ന് നിന്ന് ലഭിക്കേണ്ട 25 സേവനങ്ങള്‍ എല്ലാദിവസവും 24 മണിക്കൂറും ഇവിടെ ലഭ്യമാണ്. ദുബൈ നിവാസികള്‍ക്ക് ഇവിടെ തങ്ങളുടെ തിരിച്ചറിയല്‍ രേഖ സ്വൈപ് ചെയ്താല്‍ ആറ് ഭാഷകളില്‍ കമ്പ്യൂട്ടറുകള്‍ സേവനം ലഭ്യമാക്കും. ഇനി പൊലീസിനെ കണ്ടേ തീരൂ എന്നുണ്ടെങ്കില്‍ അവര്‍ ഓണ്‍ലൈനില്‍ എത്തും. 

പത്തുവര്‍ഷം ശേഷമുള്ള ദുബൈയെ എങ്ങനെയാകണമെന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന ദുബൈ 10 എക്സ് പദ്ധതിയുടെ ഭാഗമായി ഇത്തരം പൊലീസ് സ്​റ്റേഷനുകള്‍ വ്യാപകമാക്കാനാണ് ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ക്കും മറ്റും അവരുടെ സ്വകാര്യത ഉറപ്പുവരുത്താം. പൊലീസ് സ്​റ്റേഷനില്‍ കയറുന്നത് ഭയപ്പെടുന്നവര്‍ക്കും ഇത്തരം സ്​റ്റേഷനുകള്‍ സൗകര്യപ്രദമാണ്​. നഗരനിരീക്ഷണം, പട്രോളിങ് എന്നിവ പൂര്‍ണമായും കാമറകള്‍ക്കും ഉപകരണങ്ങള്‍ക്കും വിട്ടുകൊടുത്ത് പൊലീസുകാര്‍ക്ക് കൂടുതല്‍ നവീനമായ ചുമതലകള്‍ ഏല്‍പിക്കാനാണ് ആലോചന. നേരത്തേ പൊലീസ് റോബോട്ട് എന്ന ആശയവും പൊലീസ് അവതരിപ്പിച്ചിരുന്നു. 

Tags:    
News Summary - dubai smart police station-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.