ദുബൈ: ഗിന്നസ് ബുക്കിെൻറ പേജുകളിൽ ഒരു പാടു സ്ഥലത്തുണ്ട് ദുബൈയുടെ പേര്. ഏറ്റവും ഉയരമുള്ളത്, ഏറ്റവും വേഗതയുള്ളത്, ഏറ്റവും വലുത് എന്നിങ്ങനെ ഒേട്ടറെ റെകോഡ് നേട്ടങ്ങളുള്ള ദുബൈക്ക് കഴിഞ്ഞ ദിവസം അവിചാരിതമായി ഗിന്നസിൽ ലഭിച്ചത് വിചിത്രമായ ഒരു നേട്ടത്തിന്. ഏറ്റവും വലുപ്പമുള്ള വൃക്കകൾ ശസ്ത്രക്രിയ ചെയ്ത് നീക്കിയതാണ് അവസാനത്തെ കാരണം.
56 വയസുള്ള യു.എ.ഇ സ്വദേശി അഹ്മദ് സഇൗദിെൻറ കിഡ്നിക്ക് 4.25 കിലോ ഭാരമുണ്ടായിരുന്നു. 34x17 സെൻറിമീറ്റർ വലിപ്പവും. ദുബൈ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഫരിബൂർസ് ബഗേരിയുടെ നേതൃത്വത്തിലാണ് ഒാപ്പറേഷൻ നടത്തിയത്. ഹോർമോൺ വ്യതിയാനങ്ങൾ മൂലം വലിപ്പം വർധിക്കുകയും മുഴകൾ രൂപപ്പെടുകയും ചെയ്യുന്ന അസുഖത്തെ തുടർന്ന് ഒക്ടോബറിലാണ് സഇൗദിനെ ആശുപത്രിയിൽ ചികിത്സക്കും ഒാപ്പറേഷനും വിധേയനാക്കിയത്. നിലവിൽ ഗിന്നസിലുണ്ടായിരുന്ന വലിയ കിഡ്നിക്ക് 2.14 കിലോയാണ് ഭാരം.
ഒാപ്പറേഷൻ സമയം വലതു കിഡ്നി 6.9 കിലോയും ഇടതു ഭാഗം 6.1കിലോയും ഭാരമുണ്ടായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. എന്നാൽ ഗിന്നസ് ബുക്കിന് വേണ്ട രേഖകൾ ആ സമയം തയ്യാറാക്കിയിട്ടില്ലാതിരുന്നതിനാൽ അതു പരിഗണിക്കപ്പെട്ടില്ല.
വൃക്കകളുടെ അമിത ഭാരവും മുഴകളും മൂലം രോഗിയുടെ ശരീരത്തിന് ഒേട്ടറെ പ്രശ്നങ്ങളുണ്ടായിരുന്നു. നല്ലപോലെ നടക്കാനോ ശ്വാസം വിടാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു അന്ന്. എന്നാൽ ശസ്ത്രക്രിയക്കു ശേഷം സാധാരണ ജീവിതം സാധിക്കുന്നുണ്ടെന്നും ഒേട്ടറെ ആശ്വാസമുണ്ടെന്നും സഇൗദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.