ദുബൈ: അന്താരാഷ്ട്ര സന്നദ്ധസേവന ദിനം അവിസ്മരണീയമാക്കാൻ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തെരഞ്ഞെടുത്തത് വ്യത്യസ്തമായ വഴി. കടലിന് അടിത്തട്ടിൽ കുമിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാനാണ് ഇൗ ദിനം അദ്ദേഹം വിനിയോഗിച്ചത്. എന്ത് സന്നദ്ധപ്രവർത്തനമാണ് താൻ നടത്തേണ്ടതെന്ന് കഴിഞ്ഞ മാസം അദ്ദേഹം യു.എ.ഇ. നിവാസികളോട് ആരാഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കുറച്ചുകുട്ടികളുമൊത്ത് അദ്ദേഹം ദുബൈ മറീനയിൽ കടലിന് അടിത്തട്ടിലെത്തിയത്.
വിവിധ പ്രായക്കാരും രാജ്യക്കാരുമായ 25 പേർ കൂടി യജ്ഞത്തിൽ പെങ്കടുത്തു. ശുചീകരണത്തിെൻറ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. ആറ് മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ ഇൗ വീഡിയോ കണ്ടു. ദൈനംദിന ജീവിതത്തിൽ ചെറിയചെറിയ മാറ്റങ്ങൾ കൊണ്ടുവന്ന് പരിസ്ഥിതി സംരക്ഷണം സാധ്യമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.