ദുബൈ: ഷാർജയിലെ അബൂ ഷഗാറയിൽ തസ്ജീൽ പുതിയ വാഹന പരിശോധന^രജിസ്ട്രേഷൻ കേന്ദ്രം ത ുറന്നു. ഷാർജ പൊലീസുമായി സഹകരിച്ചാണ്
നടപടി.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴിനും രാത്രി ഒമ്പതിനുമിടയിൽ വാഹന പരിശോധനയും രജിസ്ട്രേഷനും ഇൗ കേന്ദ്രത്തിൽ നടത്താൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തസ്ജീലിെൻറ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിെൻറയും പുതിയ സേവനങ്ങൾ ആരംഭിക്കാനുള്ള നടപടികളുടെയും ഭാഗമായാണ് ഷാർജയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്.
ദുബൈക്ക് പുറത്തേക്ക് ശൃംഖല വ്യാപിപ്പിക്കാനും യു.എ.ഇയിൽ ആകമാനം സാന്നിധ്യം ശക്തമാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇനോക് ഗ്രൂപ്പ് സി.ഇ.ഒ ഗ്രൂപ്പ് സെയ്ഫ് ഹുമൈദ് ആൽ ഫലാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.