ദുബൈ: ദുബൈ പൊലീസിെൻറ പ്രത്യേക സേനയിൽ കൂടുതൽ വനിത ഓഫിസർമാർ ചുമതലേയറ്റു. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ഫസ്റ്റ് റെസ്പോൻഡർ ഫോഴ്സിലേക്കാണ് കൂടുതൽ വനിതകൾ എത്തിയത്.
31 മുതിർന്ന വനിത പൊലീസ് കാഡറ്റുകളാണ് ചുമതലയേറ്റത്. ഷാർപ് ഷൂട്ടിങ് ഉൾപ്പെടെ പ്രത്യേക സാഹചര്യങ്ങൾ നേരിടാൻ പരിശീലനം ലഭിച്ചവരാണിവർ. സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാനും അപകടകരമായ രീതിയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന വാഹനങ്ങൾ നിർത്താനും സഞ്ചരിക്കുന്ന വാഹനങ്ങളിൽനിന്ന് എതിരാളികളെ വെടിവെക്കാനും ഇവർക്ക് ശേഷിയുണ്ടാകും. അപകടമുണ്ടാകുന്ന സന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകാനും ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പുതിയ ഓഫിസർമാരുടെ അഭ്യാസപ്രകടനങ്ങളോടെയാണ് ഇവരുടെ ചുമതലയേൽക്കൽ ചടങ്ങ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.