സായിദ് വിമാനത്താവളത്തെയും ഇത്തിഹാദ് റെയിലിനെയും നേരിട്ട് ബന്ധിപ്പിക്കുന്നു; ധാരണാപത്രത്തില്‍ ഒപ്പുവച്ചു
അബൂദബി: എമിറേറ്റിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി റെയില്‍ സ്റ്റേഷനും സായിദ് അന്താരാഷ്ട്ര വിമാനത്താവളവും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനവും ധാരണാപത്ര ഒപ്പുവക്കലും നടന്നത്.
വിമാനത്താവളവും റെയില്‍ സ്റ്റേഷനും തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ പഠിക്കാന്‍ ഇത്തിഹാദ് എയര്‍വേസും ഇത്തിഹാദ് റെയിലും തമ്മിലാണ് ഔദ്യോഗികമായി കരാറിലൊപ്പിട്ടത്. യാത്രാ സൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമായി വിമാനത്താവളത്തിനും റെയില്‍വേ ശൃംഖലക്കും ഇടയില്‍ ഷട്ടില്‍ സര്‍വീസുകളും ഏര്‍പ്പെടുത്തും. കരാറിന്‍റെ ഭാഗമായി, യു.എ.ഇ പ്രവിശ്യകളിലേക്കുള്ള പ്രവേശന കവാടമെന്ന നിലയില്‍ അബൂദബിയുടെ പദവി കൂടുതല്‍ ശക്തമാക്കാനുമുള്ള വിവിധ പദ്ധതികള്‍ ഇരു സ്ഥാപനങ്ങളും ചര്‍ച്ച ചെയ്യും. വിമാന യാത്രയെ യു.എ.ഇയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ടൂറിസം വളര്‍ച്ചയെ പിന്തുണക്കുന്നതിനും ഈ പങ്കാളിത്തം വഴി സാധ്യമാകുമെന്ന് ഇത്തിഹാദ് എയര്‍വേസ് ചീഫ് റെവന്യൂ ആന്‍ഡ് കൊമേഴ്‌സല്‍ ഓഫിസര്‍ അറിക് ഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.