സൗദി, ജോർഡാൻ ആക്രമണം: അപലപിച്ച് ഖത്തർ
ദോഹ: സൗദിക്കും ജോർഡാനും നേരെ ഉണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ മന്ത്രിസഭാ യോഗം. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
സൗദിയിലെ ഖമീസ് മുശൈത്, അബഹ, തായിഫ് എന്നിവിടങ്ങളിലെ ജനവാസ മേഖലകൾക്ക് നേരെ ഹൂത്തികൾ നടത്തിയ ആക്രമണങ്ങളെയും ഇറാഖിൽ നിന്ന് ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈനുകൾക്ക് നേരെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെയും യോഗം വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും സിവിലിയന്മാരുടെ ജീവന് ഭീഷണിയുയർത്തുന്നതുമാണ് ഇത്തരം നടപടികളെന്ന് ഖത്തർ വ്യക്തമാക്കി. ജോർഡാന്റെ പരമാധികാരവും അതിർത്തിയും ലംഘിച്ചുകൊണ്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെയും കാബിനറ്റ് യോഗം ശക്തമായി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.