ആഘോഷമായി പ്രചര ചാവക്കാട് യു.എ.ഇ ‘ഒന്നിച്ചോണം 2026’
ഷാർജ: പ്രചര ചാവക്കാട് യു.എ.ഇ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച ‘ഒന്നിച്ചോണം 2026’ ഓണാഘോഷം വർണാഭമായ പരിപാടികളോടെ സമാപിച്ചു. ഷാർജ എക്സ്പോ സെന്‍ററിൽ നടന്ന ആഘോഷത്തിൽ ആയിരത്തിലധികംപേർ പങ്കെടുത്തു.
പ്രചര ചാവക്കാട് ചെയർമാൻ കെ.വി. സുശീലൻ ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വ്യവസായി അബ്ദുല്ല തെരുവത്ത് മുഖ്യാതിഥിയായി. ഉണ്ണി പുന്നാരയുടെ ‘രക്ത ബന്ധങ്ങൾക്കുമപ്പുറം’ എന്ന പുസ്തകത്തിന്‍റെ കവർ പ്രകാശനം കെ.വി. സുശീലൻ, ടി.എം. സിറാജുദ്ദീൻ, സിന്ധു ബിജു, ഡോ. ആന്‍റണി തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മനോഹരമായ പൂക്കളം, വനിതകളുടെ ആവേശകരമായ ശിങ്കാരിമേളം, തിരുവാതിരക്കളി, വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഗംഭീര ഘോഷയാത്ര എന്നിവ ആഘോഷങ്ങൾക്ക് പകിട്ടേകി. തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാ-നൃത്ത പരിപാടികളും അരങ്ങേറി. കലാകാർ ദുബൈ ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും ഡി.ജെ വി.ഡി.സി ഒരുക്കിയ സംഗീത വിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പ്രചര ചാവക്കാട് യു.എ.ഇ പ്രസിഡന്‍റ് ഷാജി എം. അലി സ്വാഗതം പറഞ്ഞു. സംഘടനാ ഭാരവാഹികളായ അഭിരാജ്, ആരിഫ്, ഫറൂക്ക് തെക്കത്ത്, മണിധർമൻ, ഷാഹുൽ തെക്കത്ത്, ഷഹീർ, അലാവുദ്ദീൻ, ഉണ്ണി പുന്നാര, ഫിറോസ് അലി, അൻവർ, സക്കറിയ, ബക്കർ, ടി.പി. ഫൈസൽ, ഷാഫി, ആഷിഫ്, സുധി, സാദിഖ് അലി, അക്ബർ, ഷെനീർ എന്നിവരും ടീമംഗങ്ങളും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.