റോഡപകട മരണങ്ങളില്ലാതെ അധ്യയന വർഷത്തിന്‍റെ ആദ്യദിനം

ദുബൈ: യു.എ.ഇയിൽ പുതിയ അധ്യയന വർഷത്തിന്‍റെ ആദ്യദിനത്തിൽ റോഡപകട മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്‍റെ ‘ആക്‌സിഡന്‍റ്​ ഫ്രീ ഡേ’ പ്രചാരണത്തിന്‍റെ ഭാഗമായി 3,85,700 ഡ്രൈവർമാർ സുരക്ഷിതമായി വാഹനമോടിക്കുമെന്ന പ്രതിജ്ഞയെടുത്തു.

ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ എഞ്ചിനീയർ ഹുസൈൻ അഹമ്മദ് അൽ ഹാരിത്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ വിവരങ്ങൾ വിലയിരുത്തിയത്. പദ്ധതിയിൽ പങ്കാളികളാവുകയും റോഡ് സുരക്ഷാ നിബന്ധനകൾ കൃത്യമായി പാലിക്കുകയും ചെയ്ത യോഗ്യരായ ഡ്രൈവർമാരുടെ ട്രാഫിക് റെക്കോർഡിൽ നിന്ന് നാല് ബ്ലാക്ക് പോയന്‍റുകൾ കുറച്ചു നൽകും. സ്കൂൾ തുറക്കുന്ന സമയത്ത് സ്കൂൾ പരിസരങ്ങളിലും മറ്റും കൂടുതൽ ജാഗ്രതയും സുരക്ഷിത ഡ്രൈവിങ്ങും ഉറപ്പാക്കാനാണ് ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി സംഘടിപ്പിച്ചത്. 2026ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ട്രാഫിക് മരണനിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നും, റോഡ് സുരക്ഷയും ബോധവൽക്കരണവും തുടർന്നും ശക്തമാക്കുമെന്നും കൗൺസിൽ വ്യക്തമാക്കി.

Tags:    
News Summary - First day of the school year without road accident deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.