കാൽനട ക്രോസുകളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടന്നാൽ 400 ദിര്‍ഹം വരെ പിഴ

അബൂദബി: കാൽനട ക്രോസുകളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്നത് ജീവന് ഭീഷണിയാണെന്നും ഇത് ഗുരുതരമായ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അബൂദബി പൊലീസ് ആവര്‍ത്തിച്ചു വ്യക്തമാക്കി. നിശ്ചിയിച്ച ഭാഗത്തുകൂടി അല്ലാതെ റോഡ് മുറിച്ചു കടന്ന കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടു.

റോഡ് മുറിച്ചുകടക്കാന്‍ (അടിപ്പാതകള്‍), ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ (മേല്‍പ്പാലങ്ങള്‍), സീബ്രാലൈനുകള്‍ തുടങ്ങിയ നിശ്ചിത സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കുക. സുരക്ഷിതമല്ലാത്ത രീതിയിലും അടയാളപ്പെടുത്താത്ത ഭാഗങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരിൽനിന്ന്​ 400 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Fine of up to 400 dirhams for crossing the road without using pedestrian crossings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.