പ്രവാസി കുടുംബത്തിലെ വഴക്കു തീർത്ത് ദുബൈ പൊലീസ്

ദുബൈ: പ്രവാസി കുടുംബത്തിലെ വഴക്കു തീർത്ത് ദുബൈ പൊലീസിലെ 'വിക്റ്റിം സപ്പോർട്ട് സെക്ഷൻ'. ദുർബലരെ സഹായിക്കുന്നതിന് രൂപവത്കരിച്ച ഈ വകുപ്പിനു മുന്നിൽ ഒരു യുവതിയാണ് പരാതിയുമായി എത്തിയത്.

ഭർത്താവുമായി നിരന്തരം തർക്കവും പ്രശ്നങ്ങളുമാണെന്നാണ് ബർഷ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതിപ്പെട്ടത്. പ്രവാസിയായതിനാൽ സഹായിക്കാനും പരാതി പറയാനും കുടുംബങ്ങളൊന്നുമില്ലെന്ന് പറഞ്ഞാണ് പൊലീസിനെ സമീപിച്ചത്.

തുടർന്ന് വിക്ടിം സപ്പോർട്ട് സെക്ഷൻ ഇവർക്ക് ആവശ്യമായ ഉപദേശനിർദേശങ്ങൾ നൽകി പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു. തുടർന്ന് നിരന്തരം ഇവരെ ബന്ധപ്പെട്ട് പിന്തുണയും നൽകിയതായി സെക്ഷനിലെ ഓഫിസർ മെൻവ ഫഹ്ദ് പറഞ്ഞു.

ദുബൈ പൊലീസിൽ വരുന്ന എല്ലാതരം പരാതികളും സവിശേഷ ശ്രദ്ധയോടെ പരിഗണിക്കുന്നതാണ് രീതിയെന്നും സമൂഹത്തിലെ അംഗങ്ങളുടെ സന്തോഷം നിലനിർത്തുന്നത് കടമയാണെന്ന് മനസ്സിലാക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഇത്തരം വിഷയങ്ങൾ പൊലീസിൽ അറിയിക്കുന്നതിനും സഹായം തേടുന്നതിനും മടി കാണിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Dubai police settle dispute with expat family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.