ദുബൈ പൊലീസ്​ പിടികൂടിയ മയക്കുമരുന്നും പ്രതിയും

വൻ മയക്കുമരുന്ന്​ കടത്ത്​ പിടികൂടി​ ദുബൈ പൊലീസ്​

ദുബൈ: ​ഓപറേഷൻ സ്​കോർപിയോവി​െൻറ ഭാഗമായി നടന്ന പരി​ശോധനയിൽ ദുബൈ പൊലീസ് വൻ മയക്കുമരുന്ന്​ കടത്ത്​ പിടികൂടി​. മേഖലയിലെ സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന്​ കടത്താണ്​ പൊലീസി​െൻറ ജാഗ്രതയിൽ തടയാനായത്​.

500 മില്യൺ ദിർഹം മൂല്യമുള്ള കൊ​​ക്കെയ്​നാണ്​ സംഭവത്തിൽ പിടികൂടിയത്​. അന്താരാഷ്​ട്ര മയക്കുമരുന്ന്​ സംഘത്തി​െൻറ ഭാഗമായ ഒരാളിൽനിന്നാണ്​ 500 കിലോ ശുദ്ധ കൊക്കെയ്​ൻ കണ്ടെടുത്തത്​. യു.എ.ഇയിൽ എത്തിച്ച്​ വിൽക്കാനുള്ള ആസൂത്രണത്തോടെ കാർഗോ കണ്ടെയ്​നറിൽ വളരെ രഹസ്യമായി സൂക്ഷിച്ചാണ്​ മയക്കുമരുന്ന്​ എത്തിച്ചത്​. പശ്ചിമേഷ്യൻ വം​ശജനാണ്​ സംഭവത്തിൽ പൊലീസ്​ കസ്​റ്റഡിയിലുള്ളത്​. ഇയാൾ മയക്കുമരുന്ന്​ വിതരണത്തി​​െൻറ മധ്യവർത്തിയാണ്​. അന്താരാഷ്​ട്രബന്ധമുള്ള മയക്കുമരുന്ന്​ കടത്ത്​ സംഘവുമായി ഇയാൾക്ക്​ ബന്ധമുണ്ടെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

സമൂഹത്തിലെ കുറ്റകൃത്യങ്ങൾ തടയുകയും ആസൂത്രിതമായ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ കണ്ടെത്തുകയും ചെയ്യുന്നതിൽ പൊലീസ്​ വിജയം കാണുന്നതി​െൻറ ഉദാഹരണമാണ്​ ഓപറേഷൻ സ്​കോർപിയോയുടെ കണ്ടെത്തലെന്ന്​ ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്​. ജനറൽ അബ്​ദുല്ല ഖലീഫ അൽ മാരി പ്രതികരിച്ചു. കുറ്റകൃത്യങ്ങൾ തടയാൻ വിദഗ്​ധരായ ഉദ്യോഗസ്​ഥരും സാ​ങ്കേതിക സംവിധാനവും പൊലീസ്​ സേനക്കുണ്ടെന്നതി​െൻറ തെളിവാണ്​ സുപ്രധാന കണ്ടെത്തലെന്ന്​ ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ വകുപ്പ്​ അസി. കമാൻഡർ മേജർ ജനറൽ ഖലീം ഇബ്രാഹീം അൽ മൻസൂരി പറഞ്ഞു.

അറസ്​റ്റിലായ വ്യക്​തിയെ ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ്​ പൊലീസിന്​ വമ്പൻ മയക്കുമരുന്ന്​ ശേഖരം എത്തുന്ന വിവരം മനസ്സിലാക്കിയത്​. ഇയാൾ സ്വന്തം രാജ്യത്ത്​ നിരവധി കേസുകളിൽ പ്രതിയാണെന്ന്​ കണ്ടെത്തിയിട്ടണ്ട്​. മയക്കുമരുന്ന്​ യു.എ.ഇയിലെ മറ്റൊരു എമിറേറ്റിൽ എത്തിച്ച്​ വെയർഹൗസിൽ സൂക്ഷിച്ചുവെച്ചനിലയിലാണ്​ കണ്ടെത്തിയത്​. കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്ക​ുകയാണ്​.

Tags:    
News Summary - Dubai police seize large quantities of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.