Posted On
date_range Updated On
date_range ദുബൈയിൽ അജ്ഞാത മൃതദേഹം; തിരിച്ചറിയാൻ സഹായിക്കണമെന്ന് പൊലീസ്
ദുബൈ: ദുബൈയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയാൻ സഹായിക്കണമെന്ന് പൊലീസ്. ദുബൈ അൽ റഫഫ പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രേഖകളോ മറ്റ് വിവരങ്ങളോ ഇല്ല. ഇങ്ങനെയൊരാളെ കാണാനില്ലെന്ന് പരാതിയും എത്തിയിട്ടില്ല.
ദുബൈ ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ഫോറൻസിക് ആൻഡ് സയൻസിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദുബൈ പൊലീസിന്‍റെ കോൾ സെന്‍ററിൽ വിവരം അറിയിക്കണം. ഫോൺ: (04)901.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.