ദുബൈ വേൾഡ്​ ട്രേഡ്​ സെൻറിൽ ആരംഭിച്ച ഗൾഫ്​ ഇൻ​ഫർമേഷൻ സെക്യൂരിറ്റി എക്​സ്​പോ ആൻഡ്​ കോൺഫറൻസ്​ (ജിസെക്​) ഉദ്​ഘാടനം ചെയ്​ത ശേഷം ശൈഖ്​ മൻസൂർ ബിൻ മുഹമ്മ​ദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പവലിയൻ സന്ദർശിക്കുന്നു

കോവിഡിനിടെ ദുബൈ പൊലീസ്​ രജിസ്​റ്റർ ചെയ്​തത്​: 25,000 സൈബർ കുറ്റകൃത്യങ്ങൾ​

ദുബൈ: കോവിഡ്​ ആഞ്ഞടിച്ച 2020ൽ ദുബൈ പൊലീസ്​ രജിസ്​റ്റർ ചെയ്​തത്​ 25,000 സൈബർ കുറ്റകൃത്യങ്ങൾ. ദുബൈ പൊലീസ്​ സൈബർ​ക്രൈം ഡിപ്പാർട്​മെൻറ്​ ഡയറക്​ടർ കേണൽ സഈദ്​ അൽ ഹജ്​രിയാണ്​ ഇക്കാര്യം അറിയിച്ചത്​. ദുബൈ വേൾഡ്​ ട്രേഡ്​ സെൻറിൽ ആരംഭിച്ച ഗൾഫ്​ ഇൻ​ഫർമേഷൻ സെക്യൂരിറ്റി എക്​സ്​പോ ആൻഡ്​ കോൺഫറൻസിൽ (​ജിസെക്​) സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

കോവിഡ്​ കാലത്ത്​ ജനങ്ങൾ സൈബർ മേഖലയുമായി കൂടുതൽ അടുത്തത്​ തട്ടിപ്പുകാരുടെ എണ്ണം കൂടാൻ ഇടയാക്കി. 2018ൽ ഇ-ക്രൈം പ്ലാറ്റ്​ഫോം സ്ഥാപിച്ച ശേഷം ഓരോ വർഷവും രജിസ്​റ്റർ ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നുണ്ട്​. 2020ൽ രേഖപ്പെടുത്തിയത്​ ഏറ്റവും ഉയർന്ന കണക്കാണ്​. സൈബർ അറ്റാക്കുകൾ സർവ സാധാരണമായി മാറുന്നു. കോവിഡ്​ എന്ന മഹാമാരിക്കൊപ്പം സൈബർ മഹാമാരിയെയും നേരിടേണ്ട അവസ്​ഥയിലാണ്​ സുരക്ഷ സേനകൾ. വ്യക്​തികളെയും വിവരങ്ങളെയും ഒരേസമയം സംരക്ഷിക്കേണ്ട അവസ്​ഥയുണ്ട്​. 2018ൽ 3000 കേസുകൾ രജിസ്​റ്റർ ചെയ്​തപ്പോൾ 2019ൽ 14,000 ആയി ഉയർന്നു. കഴിഞ്ഞവർഷം 25,000ൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

മിഡിൽ ഈസ്​റ്റിലെ വെല്ലുവിളി നിറഞ്ഞ സൈബർ സുരക്ഷ​ ചർച്ച ചെയ്യുന്നതാവും ഇത്തവണത്തെ ​ജിസെക്​. ശൈഖ്​ മൻസൂർ ബിൻ മുഹമ്മ്​ദ ബിൻ റാശിദ്​ ആൽ മക്​തൂം ഉദ്​ഘാടനം ചെയ്​തു. ജൂൺ രണ്ട്​ വരെയാണ്​ പരിപാടി. അറബ്​ ലോകത്തെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി ഇവൻറാണിത്​. സാ​ങ്കേതികവിദ്യ വളർച്ചയുടെ ആഴം അറിയാൻ ആഗ്രഹിക്കുന്നവർക്ക്​ ഉപകാരപ്പെടുന്ന സെഷനുകളും പ്രദർശനങ്ങളുമുണ്ട്​. സൈബർ അറ്റാക്കുകളെയും സൈബർ സുരക്ഷയെയും കുറിച്ച്​ ആധികാരിക അറിവ്​ സമ്മാനിക്കുന്ന പരിപാടിയാണിത്​. ദുബൈ പൊലീസ്​, സൈബർ സെക്യൂരിറ്റി കൗൺസിൽ, ദുബൈ ഇലക്​ട്രോണിക്​ സെക്യൂരിറ്റി സെൻറർ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ്​ പരിപാടി. പ്രദർശനങ്ങളും കോൺഫറൻസുകളും നടക്കും. www.gisec.ae എന്ന വെബ്​സൈറ്റ്​ വഴി രജിസ്​റ്റർ ചെയ്​ത്​ പ​ങ്കെടുക്കാം.

Tags:    
News Summary - Dubai police register 25,000 cyber crimes during Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.