ക്യാപ്​റ്റൻ മുഹമ്മദ്​ അഹമ്മദ്​ അൽ സുവൈദി അന്താരാഷ്​ട്ര വിരലടയാള സർട്ടിഫിക്കറ്റ്​ സ്വീകരിക്കുന്നു

ദുബൈ പൊലീസുകാർക്ക്​ അന്താരാഷ്​ട്ര വിരലടയാള വിദഗ്​ധരായി അംഗീകാരം

ദുബൈ: രണ്ട്​ ദുബൈ പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ അന്താരാഷ്​ട്ര വിരലടയാള വിദഗ്​ധരായി അംഗീകാരം. യു.എസിലെ ഇൻറർനാഷനൽ അസോസിയേഷൻ ഓഫ്​ ഐഡൻറിഫിക്കേഷൻ (ഐ.എ.ഐ) എന്ന സംഘടനയാണ്​ ക്യാപ്​റ്റൻ മുഹമ്മദ്​ അഹമ്മദ്​ അൽ സുവൈദി, ഫസ്​റ്റ്​ ലഫ്​. അബ്​ദുറഹ്​മാൻ അൽ മുഹൈരി എന്നിവർക്ക്​ അന്താരാഷ്​ട്ര നിലവാരമുള്ള പരിശോധകരായി അംഗീകാരം നൽകിയത്​.

ഫോറൻസിക് വിരലടയാള വിശകലനത്തിൽ പ്രശസ്​തമായ സർട്ടിഫിക്കേഷൻ അറബ്​ മേഖലയിൽ ആദ്യമായാണ്​ ലഭിക്കുന്നത്​. ലോകമെമ്പാടുമുള്ള കേസുകൾ പരിഹരിക്കുന്നതിൽ പങ്കെടുക്കാനും ഫോറൻസിക് വിരലടയാള വിശകലനത്തിൽ അന്താരാഷ്​ട്ര കോടതികൾക്ക് മുമ്പാകെ സാക്ഷിപറയാനും ഈ അംഗീകാരം ഒാഫിസർമാരെ പ്രാപ്​തരാക്കും.

ലോകത്തെ ഏറ്റവും വലിയ ഫോറൻസിക്​ ഓർഗനൈസേഷനാണ്​ ഐ.എ.ഐ. ആറായിരത്തിലേറെ അംഗങ്ങളാണ്​ നിലവിൽ കൂട്ടായ്​മയുടെ ഭാഗമായുള്ളത്​.

Tags:    
News Summary - Dubai police recognized as international fingerprint experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.