ദുബൈ: ഇറ്റലിയിലെ പ്രശസ്തമായ മില്ലെ മിജ്ലിയ വിൻറേജ് കാർ റേസിൽ ദുബൈ പൊലീസും പങ്കെടുക്കും. ബ്രെസ്കിയയിൽനിന്ന് റോം വരെ നീളുന്ന 1000 മൈൽ റേസിൽ മെഴ്സിഡസ് ബെൻസ് എസ്.എൽ.എസ് എ.എം.ജിയുമായാണ് ദുബൈ പൊലീസ് ചീറിപ്പായുന്നത്. ബുധനാഴ്ച തുടങ്ങിയ മത്സരം 19ന് സമാപിക്കും. എമിറേറ്റ്സ് സ്കൈ കാർഗോ വഴിയാണ് കാർ ഇറ്റലിയിൽ എത്തിച്ചത്. യു.എ.ഇയുെട 50ാം വാർഷികാഘോഷത്തോടനുബന്ധിച്ച് മില്ലി മിജ്ലിയയുടെ വിൻറേജ് കാർ റേസ് ആദ്യമായി യു.എ.ഇയിൽ നടത്തുന്നുണ്ട്. ഡിസംബറിലാണ് പരിപാടി. ഇതിന് മുന്നോടിയായാണ് ദുബൈ പൊലീസ് ഇറ്റാലിയൻ റേസിൽ പങ്കാളിയാകുന്നത്. സംഘാടകരുടെ പ്രത്യേക ക്ഷണപ്രകാരമാണ് ദുബൈ പൊലീസ് പങ്കെടുക്കുന്നത്.
ലോകത്തിലെ ഏറ്റവും മനോഹരമായ റേസ് എന്നാണ് ഇറ്റാലിയൻ കാറോട്ടം അറിയപ്പെടുന്നത്. സാധാരണ കാറുകളേക്കാൾ പുരാതന മോഡലിലുള്ള വിേൻറജ് കാറുകളാണ് ഇതിൽ മാറ്റുരക്കുന്നത്. യു.എ.ഇയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെയാണ് റേസ് ഇവിടെ നടക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 100 വിേൻറജ് സൂപ്പർ കാറുകൾ അണിനിരക്കും. 50 കാറുകൾ അറബ് ലോകത്ത് നിന്നും 50 കാറുകൾ ലോകത്തിെൻറ മറ്റ് ഭാഗത്തുനിന്നുമെത്തും. ഏഴ് എമിറേറ്റുകളിലും നിരത്തുകൾ കീഴടക്കാൻ സൂപ്പർ കാറുകളെത്തും. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. 1000 മിജ്ലിയ ഇറ ക്ലാസ്, പോസ്റ്റ് 1000 മിജ്ലിയ ഇറ ക്ലാസ്, സൂപ്പർ കാർ 1000 മിജ്ലിയ ട്രാവലിങ് കലക്ഷൻ ക്ലാസ് എന്നിങ്ങനെ തിരിച്ചായിരിക്കും മത്സരം. രാജ്യതലസ്ഥാനമായി അബൂദബി കേന്ദ്രീകരിച്ചാണ് മത്സരം.
റേസിങ് മത്സരം എന്നതിലുപരി, യു.എ.ഇയുടെ ചരിത്രം വിളംബരം ചെയ്യുന്നതാവും പരിപാടി. രാജ്യത്തിനുള്ളിലെ 50 ലക്ഷം പേർ വിവിധ എമിറേറ്റുകളിൽ കാഴ്ചക്കാരായെത്തും. ബ്രിട്ടീഷ് ഇതിഹാസം സ്റ്റിർലിങ് മോസ്, അർജൻറീനയുടെ ജുവാൻ മാനുവൽ ഫാങിയോ, ജർമൻ ഡ്രൈവർ ഹൻസ് ഹെർമൻ തുടങ്ങിയവർ അണിനിരക്കും. അബൂദബി ഗ്രാൻഡ് പ്രിയുടെ തട്ടകമായ യാസ് മറീനയിൽ നിന്നായിരിക്കും തുടക്കം. ഭാവിയിൽ എല്ലാ വർഷവും റേസ് സംഘടിപ്പിക്കാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.