അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ദുബൈ പൊലീസിന്‍റെ സ്മാർട്ട് സേവനങ്ങൾ പരിചയപ്പെടുത്തുന്നു

സ്മാർട് സേവനങ്ങൾ പരിചയപ്പെടുത്തി ദുബൈ പൊലീസ്

ദുബൈ: യാത്രികർക്കും സഞ്ചാരികൾക്കും ഏറ്റവും സുരക്ഷിതമായ നഗരമാക്കുക ലക്ഷ്യമിട്ട് ദുബൈ പൊലീസ് നടപ്പാക്കുന്ന സേവനങ്ങളെ പരിചയപ്പെടുത്തി അറേബ്യൻ ട്രാവൽ മാർക്കറ്റിലെ പവിലിയൻ. ദുബൈ പൊലീസ് നടപ്പാക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് സേവനങ്ങളാണ് പ്രദർശനത്തിലുള്ളത്. എമിറേറ്റിൽ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് പൊലീസിന്‍റെ സ്മാർട്ട് ആപ്പും വെബ്സൈറ്റും വഴി ലഭ്യമാകുന്ന സേവനങ്ങളാണ് പ്രധാനമായും പവിലിയൻ പരിചയപ്പെടുത്തുന്നത്. പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗം, ആർടിഫിഷ്യൽ ഇന്‍റലിജൻസ് വിഭാഗം, പോസിറ്റിവ് സ്പിരിറ്റ് പദ്ധതി, ഇസാദ് പ്രിവിലേജ് കാർഡ് പദ്ധതി എന്നിവയെ കുറിച്ച് അറിയാനും സാധിക്കും.

ദുബൈ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സൗകര്യവും ഇതിൽ പ്രദർശനത്തിനുണ്ട്. മനുഷ്യസാന്നിധ്യമില്ലാത്ത ഇത്തരം സ്റ്റേഷനുകളിൽ മുഴുസമയവും ഏഴു ഭാഷകളിൽ ലഭ്യമാക്കിയിരിക്കുന്ന സേവനങ്ങൾ സന്ദർശകർക്ക് വിശദീകരിച്ചുനൽകുന്നുണ്ട്. പവിലിയൻ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി സന്ദർശിക്കുകയും പ്രദർശനം വിലയിരുത്തുകയും ചെയ്തു. ദുബൈ പൊലീസിന്‍റെ ഏറ്റവും പുതിയ സ്മാർട്ട് സേവനങ്ങളെ പരിചയപ്പെടാനുള്ള സുവർണാവസരമാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിലെ പവിലിയനിൽ ഒരുക്കിയതെന്ന് അദ്ദേഹം പ്രസ്താവിച്ചു.

Tags:    
News Summary - Dubai Police Introduces Smart Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.